മകളുടെ വിവാഹമാണ് പ്രത്യേകത, എന്റെ ഓണം ജനുവരിയിലാണ്: സുരേഷ് ഗോപി

മകളുടെ വിവാഹമാണ് ഇത്തവണത്തെ ഓണത്തിന്റെ പ്രത്യേകതയെന്ന് നടൻ സുരേഷ് ഗോപി. അതുകൊണ്ട് കുടുംബത്തിന്റെ ഓണം അടുത്ത ജനുവരിയിലാണ്. മകളുടെ വിവാഹം അപ്പോഴാണ് നിശ്ചയിച്ചിരിക്കുന്നത് അതിന്റെ തിരക്കിലാണ് ഇപ്പോഴെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.(Suresh gopi onam wish 2023)
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
വിവാഹവുമായി ബന്ധപ്പെട്ട വീട് പണികളാണ് നടക്കുന്നത്. 26 വർഷത്തിന് ശേഷം വീട്ടിലൊരു ചടങ്ങ് നടക്കുകയാണ്. ഞാനും ഭാര്യയും കല്യാണപ്പെണ്ണും ദിക്കുകൾ ചുറ്റി കല്യാണത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമകളുടെ രണ്ടാം ഭാഗം ചെയ്യാൻ ബുദ്ധിമുട്ടാണ്. പണ്ടത്തെ സിനിമകളിലെ പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ചാക്കോച്ചി ചിലപ്പോൾ വേറൊരു സിനിമയായി വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ രാധിക പാടിയ ഓണപ്പാട്ടും ട്വന്റിഫോറിലൂടെ അദ്ദേഹം വീക്ഷിച്ചു.
Story Highlights: Suresh gopi onam wish 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here