Advertisement

ഇത് ജപ്പാനില്‍ നിന്നുള്ള തിരുവാവണിരാവ്

August 29, 2023
Google News 2 minutes Read
Thiruvaavani raavu song from Japan

മലയാളികള്‍ ഏത് നാട്ടിലുണ്ടോ ആ നാട് ഓണമാഘോഷിച്ചിരിക്കും. അത് മലയാളിക്ക് ഓണത്തിനോടുള്ള ബന്ധമാണ്. ഇപ്പോള്‍ അങ്ങ് ജപ്പാനിലും ഒരു ഓണപ്പാട്ട് പിറവിയെടുത്തിരിക്കുകയാണ്. രണ്ട് മിടുക്കരായ കുട്ടികളാണ് ജപ്പാനില്‍ നിന്ന് തിരുവാവണി രാവൊരുക്കുന്നത്. ജപ്പാനിലെ രഞ്ജന്‍ എന്‍.കെയും ശിവന്യ സജിമോനുമാണ് തിരുവാവണി രാവ് മനസാകെ നിലാവ്, മലയാള ചുണ്ടില്‍ മലരോണ പാട്ട് എന്ന ഗാനം പാടി ആല്‍ബമാക്കിയിരിക്കുന്നത്.

ഒരു മലയാളി-ജപ്പാന്‍ ബന്ധമാണ് രഞ്ജന്‍ എന്‍ കെയ്ക്കുള്ളത്. സജി കെ.ജി എന്ന മലയാളിയുടെയും നഷുമി സജി എന്ന ജപ്പാന്‍കാരിയുടെയും മകനാണ് രഞ്ജന്‍. മലയാളികളായ സജിമോന്റെയും സജിതയുടെയും മകളാണ് രഞ്ജനൊപ്പം ഗാനം ആലപിച്ച ശിവന്യ. ആല്‍ബത്തില്‍ മാത്രമല്ല, സിനിമയിലും പാട്ടുപാടിയ അനുഭവമുണ്ട് ഈ മിടുക്കിക്ക്. 2022ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഒകെ ഒക ജീവിതം എന്ന സിനിമയും തമിഴ് ചിത്രമായ കണം എന്ന സിനിമയിലുമാണ് ശിവന്യ പാടിയിട്ടുള്ളത്.

അമ്മ ജപ്പാന്‍കാരിയാണെങ്കിലും മലയാളത്തെയും മറന്നിട്ടില്ല ഈ രഞ്ജന്റെ കുടുംബം. മലയാളം എഴുതാനും വായിക്കാനും ചെറിയ രീതിയില്‍ സംസാരിക്കാനും രഞ്ജന് കഴിയും. രഞ്ജന്റെ മലയാളം പാട്ടുകേട്ടവരാരും പറയില്ല ജപ്പാന്‍കാരനാണെന്നത്. ഹംസധ്വനി സ്‌കൂള്‍ ഓഫ് മ്യൂസിക് ആണ് മിടുക്കരുടെ വൈറല്‍ പാട്ടിന് പിന്നില്‍.

വിഡിയോ കാണാം: https://www.youtube.com/watch?v=_nF2sbDae8s

Story Highlights: Thiruvaavani raavu song from Japan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here