വിഎസ്എസ്‌സി പരീക്ഷാ തട്ടിപ്പ്; കോപ്പിയടിക്ക് പ്രതിഫലം നല്‍കുന്നത് 7 ലക്ഷം രൂപ

തിരുവനന്തപുരത്ത് വിക്രം സാരാഭായി സ്‌പേസ് സെന്ററിലേക്ക് നടത്തിയ പരീക്ഷയില്‍ കോപ്പിയടിച്ചും ആള്‍മാറാട്ടം നടത്തുകയും ചെയ്ത സംഭവത്തിന് പിന്നില്‍ വന്‍ സംഘമെന്ന് കണ്ടെത്തല്‍. ഉദ്യോഗാര്‍ത്ഥികളായ മറ്റ് രണ്ട് പേര്‍ക്ക് വേണ്ടി ആള്‍മാറാട്ടം നടത്തിയാണ് രണ്ട് ഹരിയാന സ്വദേശികള്‍ പരീക്ഷാതട്ടിപ്പ് നടത്തിയത്. ആള്‍മാറാട്ടം നടത്തി കോപ്പി അടിച്ചതിന് ഏഴ് ലക്ഷം രൂപയാണ് പ്രതിഫലമെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
ഹരിയാനയിലെ ജിണ്ട് ജില്ലയില്‍ നിന്നുള്ളവരാണ് തട്ടിപ്പിന് പിന്നില്‍. തിരുവനന്തപുരത്ത് നടത്തിയ പരീക്ഷയില്‍ ബ്ലൂടൂത്തും മൊബൈല്‍ഫോണും ഉപയോഗിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. ബ്ലൂടൂത്ത് വഴി ചോദ്യം പുറത്തുള്ള ആള്‍ക്ക് അയച്ചുനല്‍കുകയും ബ്ലൂടൂത്ത് വഴി തന്നെ ഉത്തരം കേട്ടെഴുതുകയുമായിരുന്നു. 79 മാര്‍ക്കിനുള്ള ഉത്തരവും ഇത്തരത്തില്‍ പ്രതികള്‍ ശരിയായി എഴുതിയിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
ആദ്യം മൂന്നുപേരെ പിടിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹരിയാനയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഏഴ് ലക്ഷം രൂപയാണ് ഇത്തരത്തില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതുന്ന ആള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കുന്ന പ്രതിഫലം. ഹരിയാനയിലെ ജിണ്ട് ജില്ലയിലെ ചില പരീക്ഷാ കോച്ചിങ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights: VSSC Exam Cheating more details out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here