Advertisement

കാഞ്ഞങ്ങാട് സ്വദേശിക്ക് തുണയായി വോയിസ് ഓഫ് ബഹ്‌റൈന്‍

August 30, 2023
Google News 1 minute Read
Voice of Bahrain help native of Kanhangad

വിദേശത്ത് ജോലി അന്വേഷിച്ചുവന്ന് പരിതാപകരമായ സ്ഥിതിയില്‍ ജോലിയൊന്നും ആകാതെ കഴിയേണ്ടി വരുന്നവര്‍ നിരവധിയുണ്ട്. ബഹ്‌റൈല്‍ ഇത്തരമൊരു അവസ്ഥ നേരിട്ട കാഞ്ഞങ്ങാട് സ്വദേശി കാദറിന് ആശ്വാസമായി വോയ്‌സ്ഓഫ് ബഹ്‌റൈന്‍. താമസത്തിനും ഭക്ഷണത്തിനും കഷ്ടപ്പെട്ട് നാട്ടിലേക്ക് പോകാനാകാതെ ദുരിത ജീവിതം നയിക്കുമ്പോള്‍ ആയിരുന്നു വോയിസ് ഓഫ് ബഹ്‌റൈന്‍ ടീം സഹായവുമായി എത്തിയത്.

വോയിസ് ഓഫ് ബഹ്‌റൈന്‍ ടീം കാദറിനെ കുറിച്ച് അറിയുകയും തുടര്‍ന്ന് അടിയന്തരമായി നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് ഒരുക്കി കൊടുക്കുകയും ചെയ്താണ് തുണയായത്. തിരുവോണ ദിവസമായ ഇന്നലെ ബഹ്‌റൈന്‍ മീഡിയ സിറ്റി ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഫ്രാന്‍സിസ് കൈതാരത്തിന്റെ അധ്യക്ഷതയില്‍ വെച്ച് വോയിസ് ഓഫ് ബഹ്റൈന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ പ്രവീണ്‍, നിതിന്‍, റിങ്കു, ഷിജിന്‍, ഷക്കീര്‍, ഷനോജ്, ബബീഷ്, എന്നിവര്‍ ചേര്‍ന്ന് ബിഎംസി ഓഫീസില്‍ വെച്ച് അദ്ദേഹത്തിന് ടിക്കറ്റ് കൈമാറി. സഹകരിച്ച മുഴുവന്‍ മെമ്പര്‍മാരോടും ഫൈന്‍ അടക്കാന്‍ സഹായിച്ച വ്യക്തികളോടും വോയിസ് ഓഫ് ബഹ്‌റൈന്‍ ടീം അംഗങ്ങള്‍ നന്ദി അറിയിച്ചു.

Story Highlights: Voice of Bahrain help native of Kanhangad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here