എമിറാത്തി വനിതാ ദിനം; ഷെയ്ഖ ജാസിം മൊഹമ്മദ് മുബാറക് അൽ സുവൈദിക്ക് ക്ളിക്കോണിന്റെ ആദരം

എമിറാത്തി വനിതാ ദിനത്തോടനുബന്ധിച്ച് ആദ്യ വനിതാ എമിറാത്തി ഫോട്ടോഗ്രാഫറായ ഷൈഖ ജാസിം മൊഹമ്മദ് മുബാറക് അൽ സുവൈദിക്ക് ആദരമൊരുക്കി ക്ലിക്കോൺ. യുഎഇയുടെ സൗന്ദര്യം സ്വന്തം ക്യാമറ ലെൻസിലൂടെ പകർത്തി ലോകത്തിന് മുന്നിൽ കാണിച്ചത് യുഎഇയിലെ ഫോട്ടോഗ്രഫിയുടെ മാതാവ് എന്നറിയപ്പെടുന്ന ഷയ്ഖ ജാസിമായിരുന്നു. ( Clikon celebrates Emirati Womens Day Honours Shaikha Jasem Mohammad Mubarak Al Suwaidi )
1950 മുതൽ ഫോട്ടോഗ്രഫി ഹോബിയായിരുന്ന ഷൈഖ ജാസിം എമിറാത്തി സംസ്‌കാരവും, പൈതൃകവും ആധുനികതയുമെല്ലാം ക്യാമറയിലൂടെ ഒപ്പിയെടുത്തു. പതിനാറാം വയസ് മുതൽ ക്യാമറയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ഷൈഖ ജാസിം പകർത്തിയ ചിത്രങ്ങളിലൂടെ യുഎഇയുടെ മാറ്റം ലോകം നോക്കിക്കണ്ടു. ഈ ചിത്രങ്ങൾ രാജ്യാതിർത്തികളും താണ്ടി യുഎഇയുടെ കഥ മറ്റ് നാടുകളിലും എത്തിച്ചു.
പുരുഷ കേന്ദ്രീകൃതമായിരുന്ന ഫൊട്ടോഗ്രഫിയിൽ തന്റേതായ കൈയ്യൊപ്പ് പതിപ്പിക്കാൻ വളരെ വേഗം തന്നെ ഷൈഖ ജാസിമിന് സാധിച്ചു. എമിറേറ്റിനലെ സ്ത്രീകൾക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പ്രചോദനമായി ഷൈഖ ജാസിം.
ഇത്തരത്തിലുളള മഹദ് വ്യക്തിത്വങ്ങളെ ആദരിക്കുന്നതിലൂടെ തങ്ങൾക്ക് ലഭിക്കുന്ന അഭിമാനം പറഞ്ഞറിയിക്കാവുന്നതിലും ഏറെ വലുതാണെന്ന് ക്ളിക്കോൺ മാർക്കറ്റിങ്ങ് മാനേജർ ഷിഹാബ് ഷംസുദ്ദീൻ പറഞ്ഞു
Story Highlights: Clikon celebrates Emirati Womens Day Honours Shaikha Jasem Mohammad Mubarak Al Suwaidi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here