Advertisement

വല്ലപ്പുഴയില്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

August 31, 2023
2 minutes Read
Domestic violence and suicide anjana's husband and mother-in-law arrested

പട്ടാമ്പി വല്ലപ്പുഴയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃ മാതാവും അറസ്റ്റില്‍. ആഗസ്റ്റ് 25നാണ് പതിയപ്പാറ വീട്ടില്‍ അഞ്ജന വല്ലപ്പുഴയിലെ ഭര്‍തൃ ഗ്രഹത്തില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സ തുടരുന്നതിനിടെ 29ന് പുലര്‍ച്ചെ അഞ്ജനയുടെ മരിച്ചു. ഭര്‍ത്താവും ഭര്‍തൃ മാതാവും തന്നെ സ്ഥിരമായി മര്‍ദിക്കാറുണ്ടെന്ന് അഞ്ജന വീട്ടുകാരോട് പരാതിപ്പെട്ടിരുന്നു. (Domestic violence and suicide anjana’s husband and mother-in-law arrested)

അഞ്ജനയുടെ ആത്മഹത്യ സംബന്ധിച്ച് അച്ഛനാണ് പട്ടാമ്പി പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് എ ആര്‍ ബാബു,ഭര്‍തൃ മാതാവ് സുജാത എന്നിവരെയാണ് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തത്. വാഗ്ദാനം ചെയ്ത സ്ത്രീധനം പൂര്‍ണ്ണമായി നല്‍കിയില്ല എന്നാരോപിച്ച് ഭര്‍ത്താവ് അഞ്ജനയെ മര്‍ദിച്ചിരുന്നതായി അഞ്ജന വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056

Story Highlights: Domestic violence and suicide anjana’s husband and mother-in-law arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement