Advertisement

സമുദായ നേതാക്കളെ കണ്ട് കെ.സുധാകരന്‍; ജി സുകുമാരന്‍ നായരുമായും മാര്‍ ജോസഫ് പെരുന്തോട്ടവുമായും കൂടിക്കാഴ്ച

August 31, 2023
Google News 2 minutes Read
K Sudhakaran met G Sukumaran nair and Mar joseph perumthottam

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സമുദായ നേതാക്കളെ കണ്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കെ സുകുമാരന്‍ നായരുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തി. ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തെയും കെ സുധാകരന്‍ കണ്ടു.

തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോള്‍ മുതല്‍ സ്ഥാനാര്‍ത്ഥികള്‍ നേരിട്ടെത്തിയും പിന്നാലെ മുതിര്‍ന്ന നേതാക്കളും സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ അവസാന ഘട്ടത്തിലാണ് കെപിസിസി അധ്യക്ഷന്‍ നേരിട്ടെത്തിയത്. സുകുമാരന്‍ നായരില്‍ നിന്നും മാര്‍ ജോസഫ് പെരുന്തോട്ടത്തില്‍ നിന്നും അനുകൂല പ്രതികരണമുണ്ടായെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കെ സുധാകരന് ഒപ്പമുണ്ടായിരുന്നവര്‍ പ്രതികരിച്ചു.

പെരുന്നയില്‍ മന്ത്രി വി എന്‍ വാസവനൊപ്പമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് ജി സുകുമാരന്‍ നായരെ സന്ദര്‍ശിച്ചത്. സെപ്തംബര്‍ 5നാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. 8നാണ് വോട്ടെണ്ണല്‍.

Story Highlights: K Sudhakaran met G Sukumaran nair and Mar joseph perumthottam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here