Advertisement

പാര്‍ലമെന്റ് സമ്മേളനത്തിലെ അജണ്ടയെന്ത്?; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ പാസാക്കാനെന്ന് സൂചന

August 31, 2023
Google News 2 minutes Read
Parliament session may implement One Nation One Election bill

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ പാസാക്കാനെന്ന് സൂചന. അഞ്ച് ദിവസത്തേക്ക് വിളിച്ച സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്.

വര്‍ഷങ്ങളായി ബിജെപി മുന്നോട്ടുവയ്ക്കുന്ന അജണ്ടയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒന്നിച്ച് നടത്തുക എന്നത്. പല ഘട്ടങ്ങളിലായി വ്യത്യസ്ത തെരഞ്ഞെടുപ്പുകള്‍ നടത്തുമ്പോള്‍ അത് വലിയ ചെലവാണുണ്ടാക്കുന്നതെന്നും ഇത് കുറയ്ക്കാനാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വാദം.

എന്നാല്‍ തെരഞ്ഞെടുപ്പ് അജണ്ടയ്ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണ് ബിജെപിയ്ക്കുള്ളതെന്നാണ് പ്രതിപക്ഷ വിമര്‍ശനം. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്പി പ്രള്‍ഹാദ് ജോഷിയാണ് പാര്‍ലമെന്റ് സമ്മേളനം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.

Story Highlights: Parliament session may implement One Nation One Election bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here