Advertisement

കാസര്‍ഗോഡ് വാഹനങ്ങളില്‍ വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം; ആറു വാഹനങ്ങള്‍ക്കെതിരെ കേസ്

August 31, 2023
Google News 1 minute Read
kasargod car stunting

കാസര്‍ഗോഡ് തലശേരി-മാഹി ബൈപ്പാസില്‍ വാഹനങ്ങളില്‍ വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം. സംഭവത്തില്‍ ആറു വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. ഉത്രാട ദിനത്തിലായിരുന്നു വിദ്യാര്‍ഥികളുടെ അഭ്യാസുപ്രകടനം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രചരിച്ചു.

വിവിധ കോളേജുകളിലെ വിദ്യാര്‍ഥികളാണ് അഭ്യാസ പ്രകടനം നടത്തിയത്. മാങ്ങാട്-കവിയൂര്‍ ഭാഗത്താണ് കാറിലും ബൈക്കിലുമായെത്തി അഭ്യാസപ്രകടനം നടത്തിയത്. പ്രദേശത്തെ സ്‌കൂള്‍ വിദ്യാര്‍ഥകളും വാഹനത്തിലുണ്ടായിരുന്നു. വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ഭാഗമായി വാഹനങ്ങള്‍ വാടകയ്‌ക്കെടുത്താണ് ഓണാഘോഷം എന്ന പേരിലാണ് തെരുവിലിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടിയെടുത്തത്. ആറു വാഹനങ്ങള്‍ക്കെതിരെ പിഴയീടാക്കുകയും മോഡിഫിക്കേഷന്‍ നടത്തിയ നാലു വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here