Advertisement

ഉമ്മന്‍ ചാണ്ടിയായിരുന്നെങ്കില്‍ സതിയമ്മ വിഷയത്തില്‍ മറ്റൊന്നും നോക്കാതെ മനുഷ്യത്വം നോക്കിയേനെ, പിണറായി വിജയന് മനുഷ്യത്വമില്ല: വി ഡി സതീശന്‍

August 31, 2023
3 minutes Read
V D satheeshan against Pinarayi Vijayan in Sathiyamma controversy

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരം മുട്ടിയെന്ന വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ചോദ്യങ്ങള്‍ ഇനിയും ചര്‍ച്ചയാക്കുമെന്ന് പ്രതിപക്ഷ നേതാവ് ട്വന്റിഫോറിനോട് പറഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രിയ്ക്ക് മറുപടിയില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായെന്നും മുഖ്യമന്ത്രിയുടെ വായടപ്പിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചെന്നും അദ്ദേഹം പുതുപ്പള്ളിയില്‍ പറഞ്ഞു. ( V D satheeshan against Pinarayi Vijayan in Sathiyamma controversy)

സതിയമ്മ വിവാദത്തിലും രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയ്ക്ക് നേരെ ഉയര്‍ത്തിയത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നെങ്കില്‍ സാങ്കേതികത്വം നോക്കാതെ അദ്ദേഹം മനുഷ്യത്വം നോക്കി ഇടപെട്ടേനെയെന്ന് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസം സതിയമ്മ വിവാദത്തില്‍ നിന്ന് വ്യക്തമാണ്. വിനാശകാലേ വിപരീത ബുദ്ധി എന്നതാണ് സതിയമ്മ വിവാദം തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

പിണറായി വിജയന് മനുഷ്യത്വവും മനസാക്ഷിയുമില്ലെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സംഭവത്തിന്റെ ഭാഗമായുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരായ കേസ് ആരെ ഭയപ്പെടുത്താനെന്ന് വി ഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുസംഘം ആഭ്യന്തര വകുപ്പിനെ ഹൈജാക്ക് ചെയ്തു. അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം സിപിഐഎം കേന്ദ്രങ്ങളുടെ നിര്‍ദേശ പ്രകാരമായിരുന്നെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Story Highlights: V D satheeshan against Pinarayi Vijayan in Sathiyamma controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top