വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായി സഹകരിക്കണം, രാത്രി സമയത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കണം; അഭ്യര്‍ത്ഥനയുമായി കെഎസ്ഇബി

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസര്‍വോയറുകളില്‍ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാലും, രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയര്‍ന്ന വൈദ്യുതാവശ്യകതയും വൈദ്യുതി ക്ഷാമവും കണക്കിലെടുത്ത് ഉത്തരവാദിത്വത്തോടെ വൈദ്യുതി ഉപയോഗിക്കണമെന്നാണ് കെഎസ്ഇബിയുടെ അഭ്യര്‍ത്ഥന. (KSEB request to consume less electricity at night)
സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയില്‍ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകുന്നേരം 6 മണി മുതല്‍ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാന്‍ മാന്യ ഉപഭോക്താക്കള്‍ തയ്യാറാകണമെന്ന്കെ എസ് ഇ ബി അഭ്യര്‍ത്ഥിച്ചു.
Story Highlights: KSEB request to consume less electricity at night
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here