Advertisement

ഹരിപ്പാട് ടാങ്കര്‍ ലോറിയുടെ പിന്നില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി; നിരവധി പേര്‍ക്ക് പരുക്ക്

September 1, 2023
Google News 2 minutes Read
KSRTC swift bus accident at Alappuzha

ആലപ്പുഴയില്‍ ടാങ്കര്‍ ലോറിയുടെ പിന്നില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര കവലയിലാണ് സംഭവം. മംഗലാപുരത്തു നിന്നും തിരുനെല്‍വേലിക്ക് ടാറും കയറ്റി പോയ ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്. പരുക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. (KSRTC swift bus accident at Alappuzha)

ബസില്‍ മുപ്പതിലേറെ യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. പരുക്കേറ്റവില്‍ നാലുപേരുടെ നില ഗുരുതരമാണ്. കെഎസ്ആര്‍ടിസി ബസ് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു.

Story Highlights: KSRTC swift bus accident at Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here