Advertisement

‘ഇന്ത്യ’ കൂട്ടായ്മ കേരളത്തില്‍ തിരിച്ചടിയാകില്ല, സംസ്ഥാനങ്ങളിലെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് സഖ്യം: ഡി രാജ

September 2, 2023
2 minutes Read
CPI General Secretary D Raja on INDIA alliance

ബിജെപിയ്ക്ക് ബദലായി പ്രതിപക്ഷപാര്‍ട്ടികള്‍ രൂപീകരിച്ച ഇന്ത്യ കൂട്ടായ്മ കേരളത്തില്‍ ഏതെങ്കിലും വിധത്തില്‍ തിരിച്ചടിക്ക് കാരണമാകുമെന്ന് കരുതുന്നില്ലെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇന്ത്യ കൂട്ടായ്മ തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ബിജെപിയുടെ വിമര്‍ശനങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (CPI General Secretary D Raja on INDIA alliance)

കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യാസഖ്യം എങ്ങനെ പ്രവര്‍ത്തിക്കണം എന്നതില്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് അദ്ദേഹം വിശദീകരിച്ചു. രാജ്യത്തിന് അനിവാര്യമായതിനാലാണ് സീറ്റ് വിഭജന തീരുമാനം അടക്കം ഇന്ത്യ സഖ്യം കൈക്കൊണ്ടത്. സീറ്റ് വിഭജനം സുഗമമായി വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇന്ത്യ സഖ്യത്തിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്നും ഡി രാജ പറഞ്ഞു.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

അതേസമയം ഇന്നലെ ഇന്ത്യ മുന്നണിയുടെ ഏകോപനത്തിനായി പതിമൂന്നംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. ലോക്‌സഭയിലും രാജ്യസഭയിലുമായി അഞ്ചംഗങ്ങള്‍ വീതമുള്ള ഇന്ത്യ കൂട്ടായ്മയിലെ പാര്‍ട്ടികള്‍ക്കാണ് 13 അംഗ സ്റ്റിയറിങ് കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. കെ സി വേണുഗോപാല്‍, ശരദ് പവാര്‍, സഞ്ജയ് റാവത്ത്, എം കെ സ്റ്റാലിന്‍, ഡി രാജ തുടങ്ങിയവരാണ് സമിതിയില്‍ ഉള്ളത്.

Story Highlights: CPI General Secretary D Raja on INDIA alliance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top