ജയസൂര്യയുടെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കുകയാണ് ചെയ്‌തത്; മന്ത്രിമാർ നൽകിയത് മാന്യമായ മറുപടിയെന്ന് എം ബി രാജേഷ്

ജയസൂര്യയുടെ വിമർശനത്തിൽ മന്ത്രിമാർ നൽകിയത് മാന്യമായ മറുപടിയെന്ന് മന്ത്രി എം ബി രാജേഷ്. ജയസൂര്യയുടെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കുകയാണ് ചെയ്‌തത്. വസ്തുനിഷ്ടമല്ലാത്ത കാര്യങ്ങളാണ് ജയസൂര്യ പറഞ്ഞത്.(MB Rajesh on jayasurya’s comments on paddy farmers)
ജോജു ജോർജിനെതിരെ കോൺഗ്രസ് പ്രതികരിച്ചത് പോലെയല്ല,വസ്തുനിഷ്ഠമല്ലാത്ത കാര്യങ്ങളാണ് ജയസൂര്യ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ നിലപാട് നോക്കിയല്ല, ആരെയും സിപിഐഎം പരിപാടിയിലേക്ക് ക്ഷണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
മാത്യു കുഴൽനാടൻ എംഎൽഎയെ വിമർശിച്ച് മന്ത്രി എം ബി രാജേഷ്. മാത്യു കുഴൽനാടൻ നടത്തുന്നത് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമം. സി എൻ മോഹനൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയില്ലെന്ന് മന്ത്രി വിമർശിച്ചു. കുഴൽ നാടൻ വക്കീൽ നോട്ടീസ് അയച്ചാൽ സിപിഐഎം മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.
പുതുപ്പള്ളിയിൽ വികസനം ചർച്ചയായായപ്പോൾ യുഡിഎഫ് പ്രതിരോധത്തിലായെന്ന് അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ എൽ ഡി എഫിന് മികച്ച വിജയമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ചോദ്യങ്ങൾക്ക് മുന്നിൽ യു ഡി എഫിന് മറുപടിയില്ല എന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: MB Rajesh on jayasurya’s comments on paddy farmers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here