Advertisement

കാസര്‍ഗോഡ് പട്രോളിങ്ങിനെ പൊലീസിന് മര്‍ദനം; ആക്രമിച്ചത് അഞ്ചംഗ സംഘം

September 3, 2023
0 minutes Read
Woman assaulted in KSRTC bus in Thiruvananthapuram

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം. പട്രോളിങ്ങിനിടെയാണ് എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനേമറ്റത്. രാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം. അഞ്ചംഗസംഘമാണ് ആക്രമിച്ചത്.

റോഡിരികില്‍ അസ്വഭാവികമായി കണ്ട യുവാക്കളെ ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. യുവാക്കളുടെ സംഘവും പൊലീസും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് എസ്‌ഐയെയും സിവില്‍ പൊലീസ് ഓഫീസര്‍ക്കും മര്‍ദനമേറ്റത്.

ആക്രമണത്തില്‍ എസ്‌ഐ അനൂപ്, സിപിഒ കിഷോറിനും എന്നിവര്‍ക്ക് പരുക്ക് പറ്റി. എസ്‌ഐയുടെ കൈക്കാണ് പരുക്ക്. ചികിത്സയ്ക്ക് ശേഷം ഇവര്‍ ആശുപത്രി വിട്ടു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top