ഡ്യൂറന്‍ഡ് കപ്പ് കിരീടം സ്വന്തമാക്കി മോഹൻ ബഗാൻ; ഈസ്റ്റ് ബംഗാളിനെതിരെ 1-0 വിജയം

ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ 2023 കിരീടം സ്വന്തമാക്കി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്. കൊൽക്കത്തൻ ഡർബി എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് മോഹൻ ബഗാൻ കിരീടം സ്വന്തമാക്കിയത് .
ടീമിലെ പ്രധാന താരം അനിരുദ്ധ് ഥാപ്പ മത്സരത്തിന്റെ 62-ാം മിനിറ്റിൽ റെഡ് കാർഡ് വാങ്ങി പുറത്ത് പോയി പത്ത് പേരായി ചുരുങ്ങിയിട്ടും വിജയം നേടുകയായിരുന്നു മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്. മത്സരത്തിന്റെ 71 ആം മിനിറ്റിൽ പെട്രറ്റോസ് നേടിയ ഗോളിനായിരുന്നു ബഗാന്റെ വിജയം.
കൊൽക്കത്തയിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ വിജയം മാത്രം ആഗ്രഹിച്ച് പോരാടിയ ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ട്ടിച്ചെങ്കിലും ഗോൾ മാത്രം അകന്ന് നിൽക്കുകയായിരുന്നു. കഴിഞ്ഞ ഐഎസ്എൽ കിരീടം സ്വന്തമാക്കിയ മോഹൻ ബഗാൻ തുടർച്ചയായ വർഷങ്ങളിൽ ഐഎസ്എൽ , ഡ്യൂറന്‍ഡ് കപ്പ് കിരീടങ്ങൾ സ്വന്തമാക്കിയ ടീമായി കൂടി മാറുകയാണ്. 17-ാം തവണയാണ് മോഹൻ ബഗാൻ ഡ്യൂറന്‍ഡ് കിരീടം നേടുന്നത് . മലയാളി താരങ്ങളായ ആഷിക് കരുണിയനും, സഹലും മോഹൻ ബഗാനു വേണ്ടി ഡ്യൂറന്‍ഡ് കപ്പിൽ മിന്നുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്
Story Highlights: Durand Cup 2023: Mohun Bagan beat East Bengal in final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here