‘സൗഹൃദങ്ങൾ ബൗണ്ടറിക്ക് പുറത്തുമതി,140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ചാണ് നിങ്ങൾ കളിക്കുന്നത്’; ഗൗതം ഗംഭീർ

ഏഷ്യാ കപ്പിൽ ഇന്ത്യ-പാക്ക് താരങ്ങൾ തമ്മിൽ സൗഹൃദം പങ്കിട്ടതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇത്തരം സൗഹൃദങ്ങൾ ബൗണ്ടറിയ്‌ക്ക് പുറത്ത് മതി,140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ചാണ് കളിക്കുന്നത്. സ്റ്റാർ സ്‌പോർട്‌സിലെ ചർച്ചയിലാണ് ഗംഭീർ വിമർശനമുന്നയിച്ചത്.(Gautam Gambhir Against India Pakistan Players)
എതിരാളികളുമായി രാജ്യത്തിനായി കളിക്കുമ്പോൾ സൗഹൃദത്തിന്റെ ആവശ്യമില്ല. ഇപ്പോഴത്തെ രീതി ഗ്രൗണ്ടിന് പുറത്ത് മതി. പണ്ട് എങ്ങനെയും ജയിക്കാനുളള വാശിയാണ് ടീമിന് ഉണ്ടായിരുന്നത്. പക്ഷേ ഇന്നതില്ല.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
കുറച്ചു വർഷം മുമ്പ് ഗ്രൗണ്ടിലെ സൗഹൃദം കാണാൻ കഴിയില്ലായിരുന്നു അദ്ദേഹം പറഞ്ഞു. വിരാട് കോലിയുമായുളള പാക് താരങ്ങളുടെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെയാണ് വിമർശനവുമായി മുൻ താരം രംഗത്തെത്തിയത്.
മഴ കാരണം മത്സരം ഉപേക്ഷിക്കുകയും ഇരു ടീമുകളും പോയിന്റ് പങ്കുവയ്‌ക്കുകയായിരുന്നു. മത്സരത്തിനു മുൻപും ശേഷവും ഗ്രൗണ്ടിലും ഡ്രസിങ് റൂമിലും ഇന്ത്യ പാകിസ്താൻ താരങ്ങൾ പരസ്പരം സംസാരിക്കുകയും തമാശകൾ പറയുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
മുൻ പാകിസ്താൻ താരം കമ്രാൻ അക്മലുമായുള്ള സൗഹൃദത്തെക്കുറിച്ചും ഷോയിൽ ഗംഭീർ വെളിപ്പെടുത്തി. തങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണെന്ന് അദ്ദേഹം പറഞ്ഞു. ”അങ്ങോട്ടും ഇങ്ങോട്ടും ബാറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. കമ്രാൻ തന്ന ബാറ്റുമായി ഒരു സീസൺ മുഴുവൻ ഞാൻ കളിച്ചിട്ടുണ്ട്. അടുത്ത് ഒരു മണിക്കൂറോളം ഞങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു.”-ഗംഭീർ ചൂണ്ടിക്കാട്ടി.
Story Highlights: Gautam Gambhir Against India Pakistan Players
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here