‘പാകിസ്താനിലേക്ക് പോകൂ’: ക്ലാസിൽ ബഹളമുണ്ടാക്കിയ മുസ്ലീം വിദ്യാർത്ഥികളോട് അധ്യാപിക

ക്ലാസിൽ ബഹളമുണ്ടാക്കിയ മുസ്ലീം വിദ്യാർത്ഥികളോട് പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ട് അധ്യാപിക. കർണാടക ശിവമോഗയിലെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം. വിദ്യാർത്ഥികളുടെ പരാതിയിൽ കുറ്റാരോപിതയായ അധ്യാപികയെ സ്ഥലം മാറ്റി. സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അധ്യാപികയ്‌ക്കെതിരെ മുസ്ലീം വിദ്യാർത്ഥികൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ക്ലാസ് മുറിയിൽ ബഹളം സൃഷ്ടിച്ചുവെന്നാരോപിച്ച് കുറ്റാരോപിതയായ മഞ്ജുള ദേവി വിദ്യാർത്ഥികളോട് ‘പാകിസ്താനിലേക്ക് പോകൂ’ എന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഒമ്പത് വർഷത്തിലേറെയായി കന്നഡ പഠിപ്പിക്കുന്ന അധ്യാപികയെ സ്കൂളിൽ നിന്നും സ്ഥലം മാറ്റി.
വ്യക്തമായ തെളിവില്ലെങ്കിലും വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പി.നാഗരാജ് സ്ഥിരീകരിച്ചു. അതേസമയം മഞ്ജുള ദേവിക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് ഇന്ത്യ ടുഡേയുടെ റിപ്പോർട്ട്.
Story Highlights: ‘Go to Pakistan’: Karnataka teacher transferred after outburst in class
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here