‘പുതുപ്പള്ളിക്ക് ചുവപ്പുണ്ട്; വ്യക്തി അധിക്ഷേപങ്ങള്‍ പുതുപ്പള്ളിക്കാര്‍ വിലയിരുത്തും’; ജെയ്ക് സി തോമസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷ പങ്കുവെച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. പുതുപ്പള്ളിക്ക് ചുവപ്പുണ്ടെന്നും അത് ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ജെയ്ക് സി തോമസ് ട്വന്റിഫോര്‍ ന്യൂസിനോട് പ്രതികരിച്ചു.
പുതുപ്പള്ളിയിലെ കുടിവെള്ളം പ്രശ്‌നം, ഗതാഗതം, ഇതര മണ്ഡലങ്ങളോട് ചേര്‍ന്നു നില്‍ക്കാന്‍ കഴിയുന്ന യാതൊന്നും നേടിയെടുക്കാന്‍ കഴിയാതെ പോയ പുതുപ്പള്ളിയിലെ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചെന്ന് ജെയ്ക് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ വ്യക്തി അധിക്ഷേപങ്ങളിലും ജെയ്ക് പ്രതികരിച്ചു.
വികസനത്തെ സംബന്ധിച്ച് ജീവിത പ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ കഴിയാതെ വരുന്നതുകൊണ്ടായിരിക്കാം വ്യക്തിഅധിക്ഷേപങ്ങളിലേക്ക് കടന്നതെന്നും പുതുപ്പള്ളിക്കാര്‍ ഇത് വിലയിരുത്തെട്ടെയെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിഅധിക്ഷേപത്തെ തള്ളിപ്പറയാനോ തിരുത്താനോ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്നും ജെയ്ക് പറഞ്ഞു.
അതേസമയം പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വോട്ടുറപ്പിക്കാന്‍ അവസാനവട്ട നീക്കങ്ങളുമായി സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ത്ഥികള്‍ എല്ലാം ഇന്ന് മണ്ഡലത്തില്‍ വാഹന പര്യടനം നടത്തും. വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here