Advertisement

‘മൂന്നാമത് മത്സരിക്കുന്നയാൾ എന്ന നിലയിൽ പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസിനോടും സഹതാപതരംഗമുണ്ട്’; മന്ത്രി വി എൻ വാസവൻ

September 3, 2023
2 minutes Read
V N vasavan says cpim candidate will contest in Puthuppally

പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസിനോടും സഹതാപതരംഗമുണ്ടെന്ന് മന്ത്രി വി എൻ വാസവൻ. മൂന്നാമത് മത്സരിക്കുന്നയാൾ എന്ന നിലയിൽ സഹതാപമുണ്ട് ഉറച്ച പ്രതീക്ഷയുണ്ടെന്ന് മന്ത്രി വി എൻ വാസവൻ ട്വന്റിഫോറിനോട് പറഞ്ഞു.(V N Vasavan Support over jaick c thomas)

പുതുപ്പള്ളിയിൽ കോൺഗ്രസ് ബിജെപി കൂട്ടുകെട്ടെന്ന് മന്ത്രി വി എൻ വാസവൻ. കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ കൂട്ടുകെട്ട് ഇതിന് ഉദാഹരണമാണെന്നും മന്ത്രി വ്യക്തമാക്കി.

ബുധനാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയിൽ ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണം അവസാന ദിനത്തിലേക്ക് നീങ്ങുമ്പോൾ മൂന്ന് മുന്നണിയുടെയും സ്ഥാനാർത്ഥികളും പ്രവർത്തകരും വലിയ ആത്മവിശ്വാസത്തിലാണ്.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് മുഴുവൻ സമയ റോഡ് ഷോയിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് ശ്രദ്ധ കേന്ദ്രീകരിക്കുക. വാകത്താനത്ത് നിന്നാണ് റോഡ് ഷോ തുടങ്ങുക. ശേഷം എട്ട് പഞ്ചായത്തുകളും പിന്നിട്ട് വൈകിട്ട് നാലിന് പാമ്പാടിയിൽ അവസാനിക്കും. പാമ്പാടിയിലാണ് പ്രചാരണത്തിന്റെ കൊട്ടിക്കലാശവും തീരുമാനിച്ചിരിക്കുന്നത്.

യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഇന്ന് പ്രവർത്തകർക്ക് ഒപ്പം വോട്ടർമാരെ നേരിൽ കാണും. കൊട്ടിക്കലാശത്തിന് മുന്നോടിയായി ആണിത്. പാമ്പാടി കേന്ദ്രീകരിച്ച് ആണ് കൊട്ടിക്കലാശം. മണ്ഡലത്തിനു പുറത്തുള്ള നേതാക്കൾ ഇന്ന് അഞ്ച് മണിയോടെ പുതുപ്പള്ളി വിടും. നാളെ നിശബ്ദ പ്രചരണം ആണ്.

മൂന്നു മണിയോടെ മൂന്നുമുന്നണിയുടെയും പ്രവർത്തകർ പാമ്പാടിയിൽ കൊട്ടിക്കലാശത്തിനായി ഒത്തുചേരും. കൊട്ടിക്കലാശം വലിയ ശക്തി പ്രകടനം ആക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് യുഡിഎഫും എൽഡിഎഫും എൻ‍ഡിഎയും.

Story Highlights: V N Vasavan Support over jaick c thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top