ലുലു എക്സ്ചേഞ്ചിന്റെ 18-ാമത്തെ ശാഖ ബഹ്റൈനിൽ പ്രവർത്തനം ആരംഭിച്ചു

ലുലു എക്സ്ചേഞ്ചിന്റെ 18-ാമത്തെ ശാഖ ബഹ്റൈനിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ന് രാവിലെ മനാമയിലെ അൽ നയിം ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഷെയ്ഖ് ഹമദ് അവന്യൂവിലാണ് പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചത്. ആഗോളതലത്തിലെ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ 298 -മത് ശാഖ കൂടിയാണിത്
പുതിയ ശാഖയുടെ ഉദ്ഘാടനം ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെ സാന്നിധ്യത്തിൽ ഷെയ്ഖ് അഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ നിർവ്വഹിച്ചു. ബഹ്റൈനിലെ പ്രവാസി-സ്വദേശി ഉപഭോക്താക്കൾക്കും, ബിസിനസ്സുകൾക്കും തടസ്സങ്ങളില്ലാത്ത സാമ്പത്തിക സേവനങ്ങൾ നൽകുക എന്നതാണ് പുതിയ ശാഖയിലൂടെ ലക്ഷ്യമിടുന്നത് എന്ന് മാനേജ്മെന്റ് അറിയിച്ചു.
ഉദ്ഘാടന ചടങ്ങിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി. അദീബ് അഹമ്മദ്, എഡിസൻ ഫെർണ്ണാണ്ടസ്, ടോൺസി ഈപ്പൻ തുടങ്ങിയ മാനേജ്‌മന്റ് പ്രതിനിധികളും, ലുലു എക്സ്ചേഞ്ച് കുടുംബാംങ്ങളും സന്നിഹിതരായി.
Story Highlights: lulu exchange 18th branch bahrain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here