Advertisement

തക്കാളി വില 300 രൂപയിൽ നിന്ന് 6 രൂപയിലേക്ക് കൂപ്പുകുത്തി; മുന്നറിയിപ്പ് നൽകി നിരീക്ഷകർ

September 4, 2023
Google News 3 minutes Read

രാജ്യത്തുടനീളം തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ നാടകീയമായ വഴിത്തിരിവാണ് തക്കാളി വിലയിൽ സംഭവിച്ചിരിക്കുന്നത്. അടുത്തിടെ കിലോയ്ക്ക് 300 രൂപയിൽ എത്തിയ തക്കാളി വില കുത്തനെ ഇടിഞ്ഞ് ആറു രൂപയിൽ എത്തിയിരിക്കുകയാണ്. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ കുത്തനെ ഇടിയുന്ന വില കർഷകരെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയും ഉയർത്തുന്നുണ്ട്. (Tomato prices plummet from Rs 300 to Rs 6 per kilo within weeks)

കുതിച്ചുയർന്ന തക്കാളി വില സാധാരണക്കാർക്ക് മാത്രമല്ല ഗവൺമെന്റിനും വെല്ലുവിളിയായിരുന്നു. തക്കാളി മോഷ്ടാക്കളെ ഭയന്ന് കാവൽക്കാരെ വരെ ഏർപ്പെടുത്തിയ വാർത്തകൾ നമ്മൾ വാർത്തകളിലൂടെ അറിഞ്ഞതാണ്. എന്നാൽ ഇപ്പോൾ ഓരോ ദിവസവും തക്കാളി വില കുത്തനെ ഇടിയുകയാണ്. എം.ജി.ആർ. മാർക്കറ്റിലെ മൊത്തവില കിലോഗ്രാമിന് ആറുരൂപവരെയായതായി എന്നാണ് അധികൃതർ പറഞ്ഞു.

അതേസമയം, ഈ കഴിഞ്ഞ ആഴ്ച്ച ബെംഗളൂരുവിൽ തക്കാളി വില കിലോയ്ക്ക് 30 രൂപ മുതൽ 35 രൂപ വരെയായിരുന്നു. അയൽരാജ്യമായ നേപ്പാളിൽ നിന്ന് തക്കാളി ഇറക്കുമതി ചെയ്തതാണ് പ്രധാനമായും വിലയിടിവിന് കാരണമായി പറയുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുടനീളമുള്ള ഡിമാൻഡ് ഇടിഞ്ഞതും ഈ പെട്ടെന്നുള്ള വിലയിടിവിന് കാരണമെന്ന് വിശകലന വിദഗ്ധർ പറയുന്നു. മൊത്തവില കിലോഗ്രാമിന് 5 രൂപ മുതൽ 10 രൂപ വരെ വരെ കുറഞ്ഞേക്കാമെന്ന് കഴിഞ്ഞ ആഴ്ച്ച വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. അതുപോലെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

Read Also: കേശവന്‍ ചേട്ടന്റെ അടിമുടി മാറ്റം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; കിടിലന്‍ മേക്കോവര്‍

ഏകദേശം 40 ക്വിന്റൽ തക്കാളിയുടെ സ്ഥിരമായ വരവ് ഇപ്പോഴുണ്ട്. വിലയിടിവിന് പിന്നിലെ പ്രധാന കാരണം വിപണിയിൽ നിറയുന്ന തക്കാളിയുടെ ഗണ്യമായ മിച്ചമാണ് മൈസൂരു എപിഎംസി സെക്രട്ടറി എംആർ കുമാരസ്വാമി പറയുന്നു. സീസണായാൽ 10,000 പെട്ടിവരെ വരും. അതോടെ വില ഒന്നും രണ്ടും രൂപ ആവാനും സാധ്യതയുണ്ട്. രണ്ടുമാസം മുൻപ്, ഉത്പാദനം കുറഞ്ഞതോടെയാണ് തക്കാളിക്ക് വില കൂടാൻ തുടങ്ങിയത്.

വില കുത്തനെ കൂടിയതോടെ സർക്കാർ ഇടപെട്ട് റേഷൻകടകൾവഴി 60 രൂപയ്ക്ക് തക്കാളി വിറ്റിരുന്നു. എല്ലായിടത്തും വിളവെടുപ്പ് സജീവമായതോടെ വില കുറയാൻതുടങ്ങി. 10 രൂപയിൽത്താഴെ വില എത്തിയാൽ കർഷകർ നേരിടാൻ പോകുന്ന നഷ്ടം വളരെ വലുതാണ്. വിളവെടുക്കാനുള്ള പണംപോലും അവർക്ക് കിട്ടാതെവരും. അതുകൊണ്ട് ഇപ്പോഴത്തെ വിലയിടിവ് നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. കൂടാതെ കർഷകർക്ക് മിനിമം വില ഉറപ്പുവരുത്താൻ സംവിധാനം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Story Highlights: Tomato prices plummet from Rs 300 to Rs 6 per kilo within weeks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here