സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച ശേഷം ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി; കെഎസ്ഇബി ഉദ്യോഗസ്ഥന് ദാരുണാന്ത്യം, ഭാര്യയും കുട്ടികളും രക്ഷപ്പെട്ടു

ആലപ്പുഴ കലവൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ കെഎസ്ഇബി ഉദ്യോഗസ്ഥൻ ബിജുമോൻ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഭാര്യ രതി മോൾക്കും രണ്ട് കുട്ടികൾക്കും പരുക്കേറ്റിട്ടുണ്ട്. ഒരു കുട്ടിയെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ബസ് യാത്രക്കാരായ നാലു പേർക്ക് നിസാര പരുക്ക് ഏറ്റിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച ശേഷം ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ബസ് കാറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് പോകവേ ഒരാൾ ബസിൽ നിന്നും ചാടിയിറങ്ങി ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.
Story Highlights: Bus accident in Alappuzha; KSEB officer died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here