Advertisement

‘ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് കോൺഗ്രസാണ്. മാപ്പ് പറയേണ്ടതും അവരാണ്’; മന്ത്രി വി.എന്‍ വാസവന്‍

September 5, 2023
Google News 2 minutes Read

പോളിംഗ് ബൂത്തിലെ ക്യു ഇടത് മുന്നണിക്ക് അനുകൂലമെന്ന് മന്ത്രി വി എൻ വാസവൻ. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് കോൺഗ്രസാണ്. മാപ്പ് പറയേണ്ടതും കോൺഗ്രസാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ഓഡിയോ ക്ലിപ് എല്‍ഡിഎഫിന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ട.മുന്‍ ഡിസിസി സെക്രട്ടറി വിജയകുമാറാണ് ചികിത്സാ വിവാദത്തിന് പിന്നിലെന്നും മന്ത്രി വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.(V N Vasavan about puthupally byelection)

പോളിങ് ശതമാനം വിജയ പരാജയങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പുതുപ്പള്ളി ഉപതിര‍ഞ്ഞെടുപ്പില്‍ പോളിങ് പുരോഗമിക്കുകയാണ്. ജെയ്ക് സി. തോമസ് മണര്‍കാട് കണിയാംകുന്ന് എല്‍.പി. സ്കൂളിലും ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ സ്കൂളിലും വോട്ട് രേഖപ്പെടുത്തി. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലിന് മണ്ഡലത്തിൽ വോട്ടില്ല.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

ആദ്യ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 14.78 ശതമാനം വോട്ടര്‍മാര്‍ വോട്ടുരേഖപ്പെടുത്തി. പാമ്പാടിയിലും പുതുപ്പള്ളിയിലും അയര്‍ക്കുന്നത്തുമാണ് ഇതുവരെ ഏറ്റവുമധികം പേര്‍ വോട്ട് ചെയ്തത്. രാവിലെ ഏഴുമണിയോടെ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറുമണി വരെ തുടരും.

വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍. ആകെ ഒരുലക്ഷത്തി എഴുപത്തിയാറായിരത്തി നാന്നൂറ്റി പതിനേഴ് വോട്ടര്‍മാരാണുള്ളത്. 182 പോളിങ് സ്റ്റേഷനുകളിലായി 228 വോട്ടിങ് യന്ത്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

Story Highlights: V N Vasavan about puthupally byelection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here