Advertisement

ബിസിനസ് ചാറ്റുകള്‍ക്ക് പണം നല്‍കേണ്ടിവരും; വാട്‌സ്ആപ്പില്‍ നിന്ന് വരുമാനം വര്‍ധിപ്പിക്കാന്‍ മെറ്റ

September 5, 2023
Google News 0 minutes Read
whatsapp money

വാട്‌സ്ആപ്പില്‍ നിന്ന് വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ദതിയുമായി മെറ്റ. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിസിനസ് ചാറ്റുകള്‍ക്ക് പണം വാങ്ങാന്‍ പദ്ധതി ആവിഷ്‌കരിക്കുകയാണ് വാട്‌സ്ആപ്പ്. ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യവെച്ചാണ് മെറ്റ പുതിയ ബിസിനസ് പ്ലാന്‍ തയ്യാറാക്കുന്നത്. മെറ്റയുടെ തന്നെ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയവയില്‍ നിന്ന് മികച്ച വരുമാനം ലഭിക്കുന്നുണ്ട്.

വാട്‌സ്ആപ്പില്‍ നിന്ന് വേണ്ടത്ര വരുമാനം ലഭിക്കാതെ വന്നതോടെയാണ് പുതിയ പദ്ധതി വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. മൊണിറ്റൈസേഷന്‍ നല്‍കി പണം സമ്പാദിക്കാനാണ് കമ്പനിയുടെ നീക്കം. ഓരോ സംഭാഷണത്തിനും വിവിവിധി കമ്പനികളില്‍ നിന്ന് 15 സെക്കന്റ് അല്ലെങ്കില്‍ ഏകദേശം 40 പൈസ വരെ വാട്‌സ്ആപ്പിന് നല്‍കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഇന്ത്യ, ബ്രസീല്‍ പോലെ ജനസംഖ്യ കൂടുതല്‍ ഉള്ള രാജ്യങ്ങളില്‍ നിരവധി ആളുകളാണ് ഇത്തരത്തില്‍ വാട്‌സ്ആപ്പ് ബിസിനസിന് വേണ്ടി ഉപയോഗിക്കുന്നവരില്‍ വര്‍ധനവുണ്ട്. ആയതിനാല്‍ തന്നെ ഈ പദ്ധതി ആദ്യം എത്തുന്നത് ഇന്ത്യ ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ ആയിരിക്കും. ഇതിന് പുറമെ യൂബര്‍ ബുക്ക് ചെയ്യുന്നതിനും നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ടുകളില്‍ സിനിമ ശുപാര്‍ശകള്‍ നേടുന്നതിനും ഉപഭോക്താക്കള്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ട് ഇത്തരം പ്രവര്‍ത്തികള്‍ക്കും ഇനി പണം ഈടാക്കുന്നതാണ്.

പുതിയ നയം പഠിക്കാനും നടപ്പിലാക്കാനും 90 അംഗ ഉല്‍പ്പന്ന ടീമിനെ വാട്‌സ്ആപ്പ് നിയമിച്ചിട്ടുണ്ട്. ഇവര്‍ കമ്പനിയ്ക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന നയങ്ങള്‍ രൂപികരിക്കാനാണ് സാധ്യത. ഇതുമായി ബന്ധപ്പെട്ട് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും വില്‍ കാത്ത്കാര്‍ട്ടും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here