എം ഇ മീരാൻ ഇന്നോവേഷൻ സെന്റർ കൊച്ചിയിൽ ആരംഭിച്ചു
നോർവെയിൽ നിന്നുള്ള വ്യവസായ നിക്ഷേപക സ്ഥാപനവും ഈസ്റ്റേൺ കോൺഡിമെന്റ്സിന്റെ ഹോൾഡിംഗ് കമ്പനിയുമായ ഓർക്ല എം ഇ മീരാൻ ഇന്നോവേഷൻ സെന്റർ കൊച്ചിയിൽ ഉൽഘാടനം ചെയ്തു. ഓർക്ല ASA യുടെ ചെയർമാൻ സ്റ്റെയിൻ എറിക് ഹാഗനും (Stein Erik Hagan) ഗ്രൂപ്പ് മീരാൻ ചെയർപേഴ്സൺ നഫീസ മീരാനും സംയുക്തമായാണ് സെന്ററിന്റെ ഉൽഘാടനം നിർവഹിച്ചത്. ഓർക്ല ഇന്ത്യയുടെ തലവൻ സജ്ഞയ് ശർമ്മയും, ഈസ്റ്റേൺ കോൺഡിമെന്റ്സ് സിഇഒ നവാസ് മീരാനും സന്നിഹിതരായിരുന്നു.
ഇന്നൊവേഷന് ആവശ്യമായതെല്ലാം ലഭിക്കുന്ന അത്യന്താധുനിക സൗകര്യങ്ങൾ നിറഞ്ഞതാണ് സെന്റർ. കേരളത്തിന്റെ പരമ്പരാഗത വിഭവങ്ങളും, ആധുനികമായ പാചകരീതികളും ഇവിടെ സംയോജിക്കുന്നു. നാലു ദശകത്തിലധികമായി തനതായ വിഭവങ്ങളെപ്പറ്റി സമാഹരിച്ച അറിവും വൈദഗ്ധ്യവും ഉപയോഗപ്പെടുത്തി എണ്ണ പാചക പരീക്ഷണങ്ങൾക്ക് ഇവിടെ അവസരമൊരുങ്ങുന്നു.
സെന്റർ ഓഫ് എക്സലൻസും, റിസർച്ച് ആന്റ് ഡവലപ്മെന്റ് സെന്ററും അടങ്ങുന്ന ഇന്നൊവേഷൻ സെന്റർ ഭഷ്യഗവേഷണത്തിലും മുന്നേറ്റത്തിലും കേരളത്തിന്റെ പ്രഭവകേന്ദ്രമായി മാറും. ഭക്ഷണ വൈദഗ്ധ്വത്തിന്റെ സജീവ കേന്ദ്രമായ ഇന്നൊവേഷൻ സെന്ററിൽ ആധുനിക അടുക്കള, ഇന്നൊവേഷൻ ലാബ് എന്നിവക്ക് പുറമെയുള്ള സെന്റർ ഓഫ് എക്സലൻസ് വിഭവങ്ങളെ പറ്റി മനസ്സിലാക്കുന്നതിനും, മാതൃകകൾ പരിക്ഷിക്കുന്നതിനും, പുതിയ കണ്ടുപിടുത്തങ്ങൾക്കും സൗകര്യമൊരുക്കുന്നു.
ഓർക്ല ഇന്ത്യയുടെ 100 ശതമാനം പിന്തുണയും ഈസ്റ്റേൺ ബ്രാൻഡിൽ നിക്ഷിപ്തമാണ് ഞങ്ങളുടെ പങ്കാളിത്തത്തിന്റെ മുഴുവൻ ഊർജ്ജവും ഉപയോഗപ്പെടുത്തി പരമാവധി നേട്ടം കൈവരിക്കുകയെന്ന ദൗത്യം ശരിക്കും പ്രചോദനകരമാണ് പഴമയും പുതുമയും, പ്രാദേശികത്തനിമയും, ആഗോള നിലവാരവും പാരമ്പര്യവും പുരോഗതിയും തമ്മിൽ വിളക്കിച്ചേർക്കുന്നതാണ് എം.ഇ മീരാൻ ഇന്നൊവേഷൻ സെന്റർ.
ഓർക്ലയും മീരാൻ കുടുബവും തമ്മിലുള്ള സുദൃഢമായ ബന്ധത്തിനൊപ്പം ഈസ്റ്റേണിനെ ശക്തമായ
കമ്പനിയായി പരിവർത്തനപ്പെടുത്തുന്നതിനും ഇന്നത്തെ ഉൽഘാടനം നിമിത്തമാകുമെന്ന് ഓർക്ല ഇന്ത്യയുടെ ഓപറേഷൻസ് തലവനായ സജ്ഞയ് പറഞ്ഞു.
കേരളത്തിന്റെ ഭക്ഷ്യ സംസ്ക്കരണ മേഖല വലിയ മാറ്റങ്ങൾ വരുത്തുന്നതിനും ഉപഭോകൃത കേന്ദ്രിത സമീപനം ശക്തിപ്പെടുത്താനും എം. ഇ മീരാൻ ഇന്നൊവേഷൻ സെന്റർ സാധ്യതകളൊരുക്കും. കേരളത്തിന്റെ ഭക്ഷണവിഭവങ്ങളെ ആഴത്തിൽ മനസ്സിലാക്കിയിട്ടുള്ളതിന്റെ പിൻബലത്തിൽ പുതിയ വിഭവങ്ങൾ കണ്ടെത്തുന്നതിന് ഇന്നൊവേഷൻ സെന്റർ സൗകര്യമാകും. ഈസ്റ്റേണിനെ സമഗ്രമായ ഒരു കമ്പനി ആയി പരിവർത്തനപ്പെടുത്തണമെന്ന എന്റെ പിതാവിന്റെ കാഴ്ച്ചപ്പാട് യാഥാർത്ഥമാവുന്ന ഈ നിമിഷം ഞങ്ങളുടെ മൊത്തം കുടുംബത്തിനും അധികം ആഹ്ലാദകരമാണെന്ന് ഈസ്റ്റേൺ കോൺഡിമെന്റ്സിന്റെ സിഇഒ നവാസ് മീരാൻ പറഞ്ഞു.
Story Highlights: ME Meeran Innovation Center inaugurated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here