Advertisement

സൂര്യകുമാർ യാദവിനെ ലോകകപ്പ് ടീമിലെടുത്തതിൽ ആശ്വാസമെന്ന് എബി ഡിവില്ല്യേഴ്സ്

September 8, 2023
5 minutes Read
de Villiers Suryakumar Yadav

സൂര്യകുമാർ യാദവിനെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയതിൽ ആശ്വാസമെന്ന് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ല്യേഴ്സ്. താൻ സൂര്യകുമാറിൻ്റെ വലിയ ആരാധകനാണെന്നും ഏകദിനത്തിൽ തിളങ്ങാൻ അദ്ദേഹത്തിനു കഴിവുണ്ടെന്നും ഡിവില്ല്യേഴ്സ് തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. (de Villiers Suryakumar Yadav)

“സൂര്യകുമാറിനെ ലോകകപ്പ് ടീമിലെടുത്തതിൽ ആശ്വാസം. നിങ്ങൾക്കറിയാമല്ലോ, ഞാൻ അയാളുടെ വലിയ ആരാധകനാണ്. ഞാൻ ടി-20 ക്രിക്കറ്റിൽ കളിച്ചതുപോലെയാണ് അയാൾ ഇപ്പോ കളിക്കുന്നത്. ഇപ്പോഴും അയാൾ ഏകദിനത്തിൽ മികച്ച പ്രകടനം നടത്തിയിട്ടില്ല. ചെറിയ മാനസികമായ ഒരു മാറ്റമാണ് അതിനു വേണ്ടത്. അയാൾക്കതിനു കഴിവുണ്ട്. ലോകകപ്പിൽ അവസരം ലഭിക്കുമെന്ന് കരുതുന്നു.”- ഡിവില്ല്യേഴ്സ് പറഞ്ഞു.

മലയാളി താരം സഞ്ജു സാംസണെയും ഡിവില്ല്യേഴ്സ് അഭിനന്ദിച്ചു. 2018 ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനതിരെ സഞ്ജു 45 പന്തിൽ 92 റൺസ് നേടി പുറത്താവാതെ നിന്ന പ്രകടനം ഓർത്തെടുത്താണ് ഡിവില്ല്യേഴ്സിൻ്റെ അഭിനന്ദനം. സഞ്ജുവിൻ്റെ കയ്യിൽ എല്ലാ ഷോട്ടുകളുമുണ്ട്. ഏകദിന ക്രിക്കറ്റിനോട് മാനസികമായി പൊരുത്തപ്പെടുക എന്നതാണ് കാര്യം.

Read Also: നെറ്റ്സിൽ പന്തെറിയാൻ ബൗളർമാരെ ആവശ്യമുണ്ട്; ലോകകപ്പ് തയ്യാറെടുപ്പുകൾക്കായി നെതർലൻഡ്സ് ക്രിക്കറ്റ് ടീമിൻ്റെ ക്ഷണം

ഏകദിനത്തിൽ മോശം പ്രകടനങ്ങളുള്ള സൂര്യകുമാർ യാദവിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ ആരാധക രോഷം ഉയരുന്നതിനിടെയാണ് ഡിവില്ല്യേഴ്സിൻ്റെ പ്രസ്താവന. സൂര്യയെക്കാൾ മികച്ച ഏകദിന റെക്കോർഡുകളുള്ള മലയാളി താരം സഞ്ജു സാംസണായിരുന്നു അർഹനെന്ന് ആരാധകർ പറയുന്നു. സഞ്ജുവിനെ ടീമിൽ പരിഗണിച്ചില്ല.

15 അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പർ ബാറ്ററായി കെ എൽ രാഹുൽ തിരിച്ചെത്തിയപ്പോൾ ഇഷാൻ കിഷനാണ് ടീമിലെ ബാക്കപ്പ് കീപ്പർ. രോഹിത് ശർമയാണ് ടീമിനെ നയിക്കുക. വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ്. ഏഷ്യാ കപ്പിൽ കളിക്കുന്ന ടീമിലെ മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമാണ് ഏകദിന ലോകകപ്പിൽ കളിക്കുക. സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ക്യാപ്റ്റൻ രോഹിത് ശർമയും ചേർന്നാണ് ടീമിനെ പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ ലോകകപ്പ് ടീം: Rohit Sharma, Shubman Gill, Virat Kohli, Shreyas Iyer, KL Rahul, Suryakumar Yadav, Ishan Kishan, Hardik Pandya, Ravindra Jadeja, Axar Patel, Shardul Thakur, Jasprit Bumrah, Mohammed Shami, Mohammed Siraj, Kuldeep Yadav.

Story Highlights: AB de Villiers relief Suryakumar Yadav World Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top