‘ഇത് ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്കുള്ള പ്രഹരം’; പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈകളില്‍ ഭദ്രമെന്ന് അച്ചു ഉമ്മന്‍
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ വന്‍ ഭൂരിപക്ഷ മുന്നേറ്റത്തില്‍ വികാരഭരിതയായി സഹോദരി അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടിയെ അതിക്രൂരമായി വേട്ടയാടിവര്‍ക്കുള്ള പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് അച്ചു ഉമ്മന്‍ പ്രതികരിച്ചു. 53 വര്‍ഷം ഉമ്മന്‍ചാണ്ടി കൈവശം വച്ച പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈകളില്‍ ഭദ്രമാണെന്നും ഇത്രയും കാലം ഉമ്മന്‍ചാണ്ടി എന്തുചെയ്‌തെന്ന് തെളിയിക്കുന്നതാണ് ഈ ഫലമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടി പിന്നില്‍ നിന്ന് നയിച്ച തെരഞ്ഞെടുപ്പാണിത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ നല്‍കിയ ബഹുമതിയെക്കാള്‍ വലുതാണ് പുതുപ്പള്ളി ഇന്ന് ഉമ്മന്‍ചാണ്ടിക്ക് നല്‍കിത്. ജീവിച്ചിരുന്നപ്പോഴും മരിച്ചതിനുശേഷവും ഉമ്മന്‍ചാണ്ടിയെ അതിക്രൂരമായി വേട്ടയാടി. അങ്ങനെ വേട്ടയാടിവര്‍ക്ക് മുഖത്തേറ്റ പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. 53 കൊല്ലം ഇവിടെ ഉമ്മന്‍ചാണ്ടി എന്തുചെയ്‌തെന്ന് തെളിയിക്കുന്നതാണ് ഈ ഫലം. ഉമ്മന്‍ചാണ്ടി ഇവിടെ ചെയ്തതൊക്കെ ഇനിയും മതിയെന്ന് ജനം തിരിച്ചറിഞ്ഞു. ജനങ്ങളാണ് ഇതിന് മറുപടി നല്‍കിയത്. ഉമ്മന്‍ചാണ്ടി കൈവശം വച്ച പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈകളില്‍ ഭദ്രമാണ്. അച്ചു കൂട്ടിച്ചേര്‍ത്തു.
Read Also: ചരിത്രം ആവർത്തിക്കുമോ ? കാണുന്നത് 2016ന് സമാനമായ ട്രെൻഡ്
ആറാം റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോള്‍ 20000 കടക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ലീഡ്. ചാണ്ടി ഉമ്മന്‍ 47256 വോട്ടുകള്‍ക്കും ജെയ്ക് സി തോമസ് 23798 വോട്ടുകളും ലിജിന്‍ ലാല്‍ 2012 വോട്ടുകളുമാണ് നേടിയിരിക്കുന്നത്. പോസ്റ്റല്‍ വോട്ടെണ്ണിയപ്പോള്‍ മുതല്‍ ചാണ്ടി ഉമ്മന്‍ അതിവേഗം ബഹുദൂരം ലീഡുയര്‍ത്തുന്ന കാഴ്ചയാണ് പുതുപ്പള്ളിയില്‍ കാണാനായത്. ഒരിടത്തും ലീഡ് ഉയര്‍ത്താന്‍ കഴിയാതെ ജെയ്ക് സി തോമസ് വിയര്‍ക്കുകയായിരുന്നു. മൂന്നാമങ്കത്തിലും പുതുപ്പള്ളി ജെയ്കിനെ തുണയ്ക്കാതിരിക്കുകയായിരുന്നു. ഇതോടെ 2021ലെ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തേയും ചാണ്ടി ഉമ്മന്‍ മറികടക്കുകയാണ്.
Story Highlights: Achu oommen response after Chandy oommen election result Puthuppally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here