Advertisement

ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി ക്രിസ്റ്റൽ രാജ് റിമാൻഡിൽ

September 8, 2023
Google News 1 minute Read
Aluva child rape case: Accused Crystal

ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി ക്രിസ്റ്റൽ രാജിനെ റിമാൻഡ് ചെയ്തു. പ്രതി ക്രിസ്റ്റൽ രാജിനെതിരെ പോക്സോ, ബലാത്സംഗം, ഭവനഭേദനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതിയെ 7 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. കസ്റ്റഡി അപേക്ഷ പോക്സോ കോടതി തിങ്കളാഴ്ച പരിഗണിക്കും.

പെൺകുട്ടിയെ പീഡിപ്പിച്ചത് ക്രിസ്റ്റൽരാജ് ഒറ്റയ്ക്കാണെന്നാണ് കണ്ടെത്തൽ. കേസിൽ മറ്റു പ്രതികൾ ഇല്ല. മോഷണ ശ്രമത്തിനിടയിലാണ് പീഡനം നടന്നത് ആലുവ റൂറൽ എസ് പി വിവേക് കുമാർ വ്യക്തമാക്കി. മോഷണത്തിനായാണ് പ്രതി ക്രിസ്റ്റൽ രാജ് കുട്ടിയുടെ വീട്ടിൽ കയറിയത്. ഇതിനിടയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയിരുന്നു.

പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ ലഭിച്ച ശേഷം പ്രതിയുമായി വീണ്ടും വിശദമായ തെളിവെടുപ്പ് നടത്തും. ക്രിസ്റ്റൽ രാജിനെതിരെ പെരുമ്പാവൂർ പൊലീസ് പുതിയ കേസും എടുത്തിരുന്നു. ഈ മാസം മൂന്നിന് പെരുമ്പാവൂരിലെ ഒരു വീട്ടിൽ നിന്ന് മൊബൈൽ മോഷ്ടിച്ചുവെന്ന പരാതിയിലാണ് ഇയാൾക്കെതിരെ മറ്റൊരു കേസ് എടുത്തത്.

സ്ഥിരം കുറ്റവാളിയായ പ്രതി ഒരു മാസം മുൻപാണ് ജയിൽ മോചിതനായത്. നേരത്തെ ഇയാൾക്കെതിരെ രണ്ട് മോഷണ കേസുകൾ പെരുമ്പാവൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു.

Story Highlights: Aluva child rape case: Accused Crystal raj remand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here