Advertisement

ചാണ്ടി ഉമ്മന്‍ അതിവേഗം ബഹുദൂരം മുന്നില്‍; ഉമ്മന്‍ ചാണ്ടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയത് 2011-ല്‍

September 8, 2023
Google News 3 minutes Read
chandy oommen oommen chandy

പുതുപ്പള്ളിയില്‍ വിജയത്തോടെ പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ചാണ്ടി ഉമ്മന്‍. ചരിത്രത്തിലെ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം വരെ ചാണ്ടി ഉമ്മന്‍ മറികടന്നു. ഉമ്മന്‍ ചാണ്ടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയത് 2011-ല്‍ സി പി ഐ (എം)-ന്റെ സുജ സൂസന്‍ ജോര്‍ജിനോട് മത്സരിച്ചപ്പോഴായിരുന്നു. 33,255-ന്റെ ഭൂരിപക്ഷം. ചാണ്ടി ഉമ്മന്‍ ഈ റെക്കോര്‍ഡ് അതിവേഗം ബഹുദൂരമാണ് ഈ തെരഞ്ഞെടുപ്പില്‍ മറികടന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായി മാറി അത്.

ഏതു തെരഞ്ഞെടുപ്പിലും ഉമ്മന്‍ ചാണ്ടിക്കു പിന്നിലായിരുന്നു കോണ്‍ഗ്രസ്. തുടര്‍ച്ചയായി 53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയ്ക്ക് മരണശേഷം പുതുപ്പള്ളി നല്‍കിയ സ്നേഹാദരമായി മാറി മകന്‍ ചാണ്ടി ഉമ്മന്റെ തകര്‍പ്പന്‍ വിജയം.

2016ല്‍ സി പി എമ്മിന്റെ ജയ്ക്ക് സി തോമസിനോട് ഏറ്റുമുട്ടിയപ്പോള്‍ ഉമ്മന്‍ ചാണ്ടി നേടിയത് 27,092 വോട്ടിന്റെ ഭൂരിപക്ഷം. 2006-ല്‍ സി പി ഐ (എം) -ന്റെ സിന്ധു ജോയിയോട് ഏറ്റുമുട്ടിയപ്പോള്‍ 19,863-ന്റെ ഭൂരിപക്ഷം. 1970ലെ കന്നിയങ്കത്തില്‍ ഉമ്മന്‍ ചാണ്ടി നേടിയ ഭൂരിപക്ഷം 7252 ആയിരുന്നു.

1977-ല്‍ അത് 15,423 ആയി ഉയര്‍ന്നു. 1980-ല്‍ 13,659-ഉം 1982-ല്‍ 15,983 ഉം ആയിരുന്നു ഭൂരിപക്ഷം. 1970-നുശേഷം 1987-ല്‍ വി എന്‍ വാസവനോട് മത്സരിച്ചപ്പോഴും 2021-ല്‍ ജയ്ക്ക് സി തോമസിനോട് മത്സരിച്ചപ്പോഴും മാത്രമേ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെ വന്നുള്ളു.

ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയായി ചാണ്ടി ഉമ്മന്‍ എത്തുന്നത് ചരിത്ര ഭൂരിപക്ഷവുമായാണ്. ഉമ്മന്‍ ചാണ്ടിയുടെ ജനകീയത ചാണ്ടി ഉമ്മന്‍ ചാണ്ടിയിലൂടെ പുതുപ്പള്ളിയിലും കേരളത്തിലും ആവര്‍ത്തിക്കുമോ എന്നാണ് കേരളം കാത്തിരിക്കുന്നത്.

Story Highlights: Chandy Oommen has created new history with success in Puthupally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here