Advertisement

അതിവേഗം ബഹുദൂരം ലീഡുയര്‍ത്തി ചാണ്ടി ഉമ്മന്‍; പോസ്റ്റല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് 2000 കടന്നു

September 8, 2023
Google News 2 minutes Read
Chandy Oommen leading in Puthuppally postal vote counting

പുതുപ്പള്ളിയില്‍ പോസ്റ്റല്‍ ബാലറ്റുളുടെ വോട്ടെണ്ണല്‍ ഒന്നാം റൗണ്ട് പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ലീഡ് 2000 കടന്നു. ചാണ്ടി ഉമ്മന് 5686 വോട്ടുകളം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് 3012 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് 397 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്. ആദ്യ ഫലസൂചനകള്‍ യുഡിഎഫിന് അനുകൂലമാണെങ്കിലും പോസ്റ്റല്‍വോട്ടുകള്‍ ഏത് നിമിഷത്തിലും മാറിമറിയാമെന്ന് തെരഞ്ഞെടുപ്പ് വോട്ടെണ്ണലിലെ മുന്‍ അനുഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. (Chandy Oommen leading in Puthuppally postal vote counting)

രാവിലെ 8 മണിയോടെയാണ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയത്. 8 മണിയോടെ ആരംഭിക്കേണ്ട വോട്ടെണ്ണല്‍ എന്നാല്‍ സ്‌ട്രോങ്ങ് റൂമിന്റെ താക്കോല്‍ മാറിയതോടെ വൈകുകയായിരുന്നു. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളും എണ്ണി തുടങ്ങിയ ശേഷം ഇവിഎമ്മുകള്‍ എണ്ണി തുടങ്ങും.

Read Also: ഒരു പ്രദേശമൊന്നാകെ ഉണർന്ന് പ്രവർത്തിച്ചു; 9 വയസുകാരിക്ക് തിരികെ ലഭിച്ചത് സ്വന്തം ജീവൻ; അതിഥി തൊഴിലാളിയുടെ മകൾക്ക് തുണയായത് സമീപവാസികളുടെ സമയോചിത ഇടപെടൽ

ബസേലിയസ് കോളജിലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണുന്നതിനായി 20 മേശകളാണ് ക്രമീകരിച്ചിരിക്കുന്നത്. 14 മേശകളില്‍ വോട്ടിംഗ് യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് മേശകളില്‍ തപാല്‍ വോട്ടും ഒരു മേശയില്‍ സര്‍വീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. ആദ്യ റൗണ്ടില്‍ എണ്ണുക 20,000 ത്തോളം വോട്ടുകളാണ് എണ്ണുക. ഒന്ന് മുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണുന്നത്.

Story Highlights: Chandy Oommen leading in Puthuppally postal vote counting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here