Advertisement

‘വിഷംനിറച്ച എല്ലിന്‍ കഷ്ണം, കേരളാ സ്‌റ്റോറിയുടെ പ്രചാരകരേ, ഹാ കഷ്ടം’; മണിപ്പൂരിൽ തകർക്കപ്പെട്ട പള്ളിയുടെ ചിത്രവുമായി ജെയ്ക് സി തോമസ്

April 10, 2024
Google News 2 minutes Read

കേരളത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഹിന്ദി സിനിമ ‘കേരളാ സ്‌റ്റോറി’ പള്ളികളില്‍ പ്രദര്‍ശിപ്പിച്ച രൂപതകള്‍ക്കെതിരെ സി.പി.ഐ.എം. നേതാവ് ജെയ്ക്ക് സി. തോമസ്. ലവ് ജിഹാദും കേരളാ സ്‌റ്റോറിയും പച്ചക്കള്ളമാണെന്നും കല്ലുവെച്ച നുണയും പരമ നെറികേടുമാണെന്നും പറഞ്ഞ അദ്ദേഹം, വിഷം നിറച്ചൊരു എല്ലിന്‍ കഷ്ണം മാത്രമായ കേരളാ സ്‌റ്‌റോറിയുടെ പ്രചാരകരോടായി ‘ഹാ കഷ്ട’മെന്നും പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങള്‍ ഒത്തിരിക്കുന്നു’ എന്ന വാക്യത്തോടെയാണ് ജെയ്ക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്.മണിപ്പുരില്‍ തകര്‍ക്കപ്പെട്ട പള്ളിക്കുള്ളില്‍ മുട്ടുകുത്തിനിന്ന് പ്രാര്‍ഥിക്കുന്ന വൈദികന്റെ ചിത്രവും ജെയ്ക്ക് പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു. ‘ദി റിയല്‍ മണിപ്പുര്‍ സ്റ്റോറി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

ജെയ്ക്ക് സി. തോമസിന്റെ ഫേസ്ബുക്ക്‌പോസ്റ്റ് പൂര്‍ണരൂപത്തില്‍

‘കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു’
ലവ് ജിഹാദും കേരളാ സ്റ്റോറിയും ഒരു പച്ചക്കള്ളമാണ്!!
കല്ലുവെച്ച നുണയും പരമ നെറികേടുമാണ്..!
ഒളവണ്ണയിലെ സിസ്റ്റർ കുസുമത്തിന്റെ തലയടിച്ചു തകർത്തവർ,പമ്പയുടെ മണ്ണിലെ മാരാമണ്ണിൽ എത്തുന്ന വിദേശ മിഷിനറിയുടെ കാൽ വെട്ടുമെന്നു പറഞ്ഞവർ,ഡോ.ഗ്രഹാം സ്റ്റൈൻസിനെ പിഞ്ചു കുഞ്ഞുങ്ങളായ ഫിലിപ്പിനെ,തിമോത്തിയെ ജീവനോടെ തീയിട്ട് കൊന്നു കളഞ്ഞവർ,നിലയ്ക്കലിൽ കുരിശ് ചൂണ്ടിക്കാട്ടി കലാപം നടത്തിയവർ,പന്തളം പറന്തലിൽ ആരാധനയിടത്തു കൊടി നാട്ടി വിലക്ക് കല്പിച്ചവർ,ഫാ.സ്റ്റാൻ സ്വാമിയെ വെള്ളം കുടിക്കാൻ പോലും അനുവദിക്കാതെ ജയിലിലിട്ട് കൊന്നു കളഞ്ഞവർ,കാണ്ഡമാലിൽ കന്യാസ്ത്രീകളെ ബലാൽക്കാരം ചെയ്തവർ,കാങ്‌പോക്പിയിൽ ചുരാചാന്ദ്പൂരിൽ പെൺകുഞ്ഞുങ്ങളെ നഗ്നരാക്കി ആൾക്കൂട്ട വിചാരണ നടത്തിച്ചവർ
ആര് മറന്നാലും മതനിരപേക്ഷ കേരളം ഇതൊന്നും മറക്കില്ല. ആ സർസംഘത്തിന്റെതാണ്, അവരുടേത് മാത്രമാണ് വിഷം നിറച്ചൊരു എല്ലിന്കക്ഷണം മാത്രമായ കേരള സ്റ്റോറി.അതിന്റെ പ്രചാരകരെ നിങ്ങൾക്ക് ഹാ കഷ്ടം!!
‘കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു’.(മത്തായി 23 വാക്യം 27) എന്ന് ക്രിസ്തു ബൈബിളിൽ!!
(ചിത്രം:ദി റിയൽ മണിപ്പൂർ സ്റ്റോറി )

Story Highlights : Jaick C Thomas Against Kerala Story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here