Advertisement

‘സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാൻ രാവണനും കംസനും കഴിഞ്ഞിട്ടില്ല, അധികാരമോഹമുള്ള പരാന്നഭോജികൾക്ക് കഴിയുകയുമില്ല’; യോഗി ആദിത്യനാഥ്

September 8, 2023
2 minutes Read
Ravana, Kansa failed to erase Sanatana Dharma_ Yogi Adityanath

സനാതന ധർമ്മം ഉന്മൂലനം ചെയ്യുമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സനാതന ധർമ്മത്തിന് നേരെ മുമ്പ് നടന്നിട്ടുള്ള ആക്രമണങ്ങൾ ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട്. അധികാരമോഹികളായ “പരാന്നഭോജികൾ” ഇന്ന് വീണ്ടും സനാതന ധർമ്മത്തെ ആക്രമിക്കാൻ ശ്രമിക്കുന്നു, ഇതും പരാജയപ്പെടുമെന്ന് യോഗി ആദിത്യനാഥ്.

‘രാവണന്റെ അഹങ്കാരത്തിന് ഇല്ലാതാക്കാൻ കഴിയാത്ത സനാതന ധർമ്മം, കംസന്റെ ഗർജ്ജനത്തെ പരാജയപ്പെടുത്തിയ സനാതന ധർമ്മം, ബാബറിന്റെയും ഔറംഗസേബിന്റെയും ക്രൂരതകൾക്ക് ഇല്ലാതാക്കാൻ കഴിയാത്ത സനാതന ധർമ്മം, ഇതിനെയാണ് ഇന്നത്തെ ഈ നിസ്സാര അധികാരമോഹികളായ പരാന്നഭോജികൾ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നത്’ – ജന്മാഷ്ടമിയോടനുബന്ധിച്ച് പൊലീസിൻ്റെ സാംസ്കാരിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂര്യനെപ്പോലെ ഊർജസ്രോതസ്സായി സനാതന ധർമ്മത്തെ വിശേഷിപ്പിച്ച അദ്ദേഹം സനാതൻ ധർമ്മത്തിലേക്ക് വിരൽ ചൂണ്ടുന്നത് മനുഷ്യരാശിയെ ഇല്ലാതാക്കാനുള്ള ദുരുദ്ദേശ്യപരമായ ശ്രമത്തിന് തുല്യമാണെന്നും പറഞ്ഞു. സൂര്യനെ നോക്കി തുപ്പുന്നതിനെക്കുറിച്ച് ഒരു വിഡ്ഢിക്ക് മാത്രമേ ചിന്തിക്കാൻ കഴിയൂ, കാരണം അത് തുപ്പുന്നവന്റെ മുഖത്തേക്ക് സ്വാഭാവികമായും തിരികെ വരും. ദൈവത്തെ നശിപ്പിക്കാൻ ശ്രമിച്ചവരെല്ലാം സ്വയം നശിപ്പിക്കപ്പെട്ടു. ഇന്ന് അയോധ്യയിൽ രാമക്ഷേത്രം പണിയുകയാണ്. പ്രതിപക്ഷം നിസ്സാര രാഷ്ട്രീയം നടത്താനും ഇന്ത്യയുടെ പുരോഗതിയെ തടസ്സപ്പെടുത്താനും ശ്രമിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.

Story Highlights: Ravana, Kansa failed to erase Sanatana Dharma: Yogi Adityanath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top