‘അധോലോക മാഫിയാ ഭരണത്തിനെതിരായ കനത്ത ജനവിധി’; എന്‍.കെ പ്രേമചന്ദ്രന്‍

പുതുപ്പളളി ഉപതെരഞ്ഞെടുപ്പ് ഫലം അധോലോക മാഫിയാ ഭരണത്തിനെതിരായ കനത്ത ജനവിധിയാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഉയരുന്ന ഗുരുതരമായ അഴിമതിയാരോപണങ്ങളെ മൗനം കൊണ്ട് പ്രതിരോധിക്കാമെന്നുളള സിപിഐഎംന്‍റെയും പിണറായി വിജയന്‍റെയും തന്ത്രത്തിനുളള ശക്തമായ മറുപടിയാണ് പുതുപ്പളളി ജനത നല്‍കിയത്.
പാര്‍ട്ടിയുടെ സംഘടനാശക്തിയും സാമ്പത്തികശേഷിയും, അധികാരത്തിന്‍റെ ഗര്‍വ്വും ഉപയോഗിച്ച് ജനങ്ങളെ അടിച്ചമര്‍ത്തി ഭരിക്കാമെന്ന സിപിഐഎമ്മിന്‍റെ നയത്തിനേറ്റ കനത്ത തിരിച്ചടിയാണിത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ സിപിഐഎം തയ്യാറായില്ലെങ്കില്‍ കേരളത്തില്‍ ബംഗാളും ത്രിപുരയും ആവര്‍ത്തിക്കുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
Story Highlights: ‘Severe verdict against underworld mafia rule’; NK Premachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here