നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ തട്ടിപ്പുകേസില്‍ അറസ്റ്റില്‍

ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ അറസ്റ്റില്‍. വ്യവസയിയില്‍ നിന്ന് 16 കോടി തട്ടിയെടുത്ത കേസിലാണ് രവീന്ദര്‍ അറസ്റ്റിലായത്. സെല്‍ട്രല്‍ കക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ചെന്നൈ സ്വദേശി ബാലാജിയുടെ പരാതിയിലാണ് അറസ്റ്റ്. 2020ലാണ് പരാതിക്കിടയാക്കിയ സംഭവം.(Tamil producer Ravinder Chandrashekhar arrested)
മുന്‍സിപ്പല്‍ ഖരമാലിന്യം ഊര്‍ജമാക്കി മാറ്റുന്ന പവര്‍ പ്രോജക്ടുമായി ബന്ധപ്പെട്ട നിക്ഷേപകരാറില്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2020 സെപ്റ്റംബര്‍ 17ന് ഇരുകക്ഷികളും നിക്ഷേപ കരാറില്‍ ഏര്‍പ്പെടുകുകയും 15,83,20,000 രൂപ നല്‍കിയിരുന്നു. എന്നാല്‍ തുക കൈപ്പറ്റിയ ശേഷം രവീന്ദര്‍ ബിസിനസ് ആരംഭിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല. നിക്ഷേപം നേടിയെടുക്കാന്‍ രവീന്ദര്‍ വ്യാജരേഖ കാണിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
ഒളിവിലായിരുന്ന രവീന്ദറിനെ ചെന്നൈയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ് ഇപ്പോള്‍ രവീന്ദര്‍. ലിബ്ര പ്രൊഡക്ഷന്‍സ് എന്ന ചലച്ചിത്ര നിര്‍മാണക്കമ്പനിയുടെ ബാനറില്‍ ചിത്രങ്ങള്‍ നിര്‍മിച്ചയാളാണ് രവീന്ദര്‍ ചന്ദ്രശേഖരന്‍. സുട്ട കഥൈ, നളനും നന്ദിനിയും, നട്പ്ന്നാ എന്നാന്ന് തെരിയുമാ, മുരുങ്ങക്കായ് ചിപ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ രവീന്ദര്‍ ചന്ദ്രശേഖരന്‍ നിര്‍മ്മിച്ചിട്ടുണ്ട്.
Story Highlights: Tamil producer Ravinder Chandrashekhar arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here