വിമാനത്തിന് സാങ്കേതിക തകരാര്‍; ജസ്റ്റിന്‍ ട്രൂഡോയ്ക്ക് മടങ്ങാനായില്ല

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് മടങ്ങാനായില്ല. വിമാനത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് യാത്ര മുടങ്ങിയത്. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതുവരെ ജസ്റ്റിന്‍ ട്രൂഡോ ഡല്‍ഹിയില്‍ തുടരും.(Canadian PM Justin Trudeau’s flight faces technical snag)
ഇന്ന് രാത്രി എട്ടു മണിക്കായിരുന്നു വിമാനം പുറപ്പടേണ്ടിയിരുന്നത്. യാത്രയ്ക്ക് മുന്‍പ് കാനേഡിയന്‍ സൈനികരാണ് തകരാര്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ജസ്റ്റിന്‍ ട്രൂഡോ ഡല്‍ഹിയില്‍ എത്തിയത്. അദ്ദേഹത്തിനൊപ്പം 16കാരനായ മകന്‍ സേവ്യറുമുണ്ട്.
Story Highlights: Canadian PM Justin Trudeau’s flight faces technical snag
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here