Advertisement

ട്വന്റിഫോര്‍ വാര്‍ത്താ സംഘത്തിന് നേരെ BJP നേതാക്കളുടെ ആക്രമണം; വനിതാ റിപ്പോര്‍ട്ടറെയടക്കം കയ്യേറ്റം ചെയ്തു

September 10, 2023
2 minutes Read
Local RSS leaders attack against twenty four news team

ട്വന്റിഫോര്‍ വാര്‍ത്താ സംഘത്തിന് നേരെ ബിജെപി നേതാക്കളുടെ ആക്രമണം. കൊച്ചി-തിരുമല ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശ്രീ ഷേണായ് ബംഗ്ലാവ് നവീകരണത്തിലെ വീഴ്ച റിപ്പോര്‍ട്ട് ചെയ്തതിനായിരുന്നു ആക്രമണം നടത്തിയത്. വനിതാ റിപ്പോര്‍ട്ടറെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്തു. പ്രാദേശിക ബിജെപി നേതാക്കളാണ് ആക്രമണം നടത്തിയത്.

മട്ടാഞ്ചേരി സ്വദേശികളായി അവിനാഷ് പി, ആനന്ദ് എന്‍ പ്രഭു, വെങ്കിടേഷ് ജി പൈ എന്നിവരാണ് ആക്രമണം നടത്തിയത്. ഇവര്‍ പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരാണ്. ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് വാര്‍ത്താസംഘത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.

വാര്‍ത്താ സംഘത്തെ വാഹനം തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും ചെയ്തു. കൊച്ചി-തിരുമല ദേവസ്വം അധികൃതരുടെ അനാസ്ഥയും വീഴ്ചയും കാരണമാണ് ബംഗ്ലാവ് നശിക്കുന്നതെന്ന് പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ വര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

Story Highlights: Local BJP leaders attack against twenty four news team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top