Advertisement

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഭാരവാഹി യോഗം ഇന്ന് കോഴിക്കോട് ചേരും

September 10, 2023
1 minute Read

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഭാരവാഹി യോഗം ഇന്ന് കോഴിക്കോട് ചേരും. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ ചർച്ച ചെയ്യും. സിപിഐഎമ്മിനെ കാലങ്ങൾക്ക് മുന്നേ മാറ്റിനിർത്തേണ്ടതാണെന്ന് സുന്നി മഹല്ല് ഫെഡറേഷൻ യോഗത്തിൽ നാസർ ഫൈസി കൂടത്തായി ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടിരുന്നു.

ഇത് സമസ്തയുടെ നിലപാടല്ലെന്ന അഭിപ്രായങ്ങളും ഉയർന്നിരുന്നു. ഈ വിഷയം യോഗം ചർച്ച ചെയ്യും. മുസ്ലിം ലീഗും ആയുള്ള പ്രശ്നങ്ങൾ,സിഐസി വിവാദം തുടങ്ങിയവയും ചർച്ചയാകും. 11 മണിക്ക് ചേരുന്ന യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാർ തുടങ്ങിയവർ പങ്കെടുക്കും.

Story Highlights: Samastha kerala jamiyyathul ulama meeting in Kozhikode today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top