‘എം.എൽ.എ സ്ഥാനത്ത് തുടരാൻ ഗണേഷ് കുമാർ അർഹനല്ല, യുഡിഎഫിലേക്ക് മടങ്ങിവരാൻ നോക്കുന്നുണ്ടെങ്കിൽ അനുവദിക്കില്ല’; ഷാഫി പറമ്പിൽ

കെ ബി ഗണേഷ്‌കുമാർ എം എൽ എ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സോളാർ കേസിൽ നടന്നത് ക്രൂരമായ ഗൂഢാലോചനയാണ്.യുഡിഎഫിലേക്ക് മടങ്ങിവരാൻ നോക്കുന്നുണ്ടെങ്കിൽ അത് അനുവദിക്കില്ല.ഉമ്മൻ ചാണ്ടിക്കെതിരെ ഇതുപോലെ ക്രൂരമായ വേട്ടയാടൽ കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല.(Shafi parambil against k b ganesh kumar)
ഒറ്റുകാരൻ ഗണേഷ് കുമാർ സിപിഐഎമ്മിന് വേണ്ടി നടത്തിയ ഏറ്റവും ക്രൂരമായ രാഷ്ട്രീയ ഗൂഡാലോചനയും ദുരന്തവുമാണ് സോളാർ കേസിലെ ഉമ്മൻ ചാണ്ടി സാറിനെതിരായ വ്യാജ ആരോപണങ്ങൾ. ജനങ്ങളുടെ മറുപടി പുതുപ്പള്ളി കൊണ്ട് തീരില്ലെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിക്കുന്നു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ഗണേഷ് കുമാർ തയ്യാറായില്ല.
Read Also: നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!
സോളാർ കേസില്‍ ഉമ്മന്‍ചാണ്ടിയെ പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന സിബിഐ കണ്ടെത്തലില്‍ പ്രതികരണവുമായി കെ.മുരളീധരനും ചാണ്ടി ഉമ്മനും രംഗത്ത്. കാലം സത്യം തെളിയിക്കും. എത്ര മൂടി വെച്ചാലും സത്യം പുറത്തു വരുമെന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം. സിബിഐയുടെ പൂർണ റിപ്പോർട്ട് വരട്ടെയെന്ന് കെ.മുരളീധരന്‍ പറഞ്ഞു.
Story Highlights: Shafi parambil against k b ganesh kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here