ദുബായില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം; രണ്ടാമത്തെ പൈലറ്റിന്റെ മൃതദേഹവും കണ്ടെത്തി

ദുബായില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് കാണാതായ രണ്ടാമത്തെ പൈലറ്റിന്റെ
മൃതദേഹവും കണ്ടെത്തി. കാണാതായ രണ്ടു പൈലറ്റുമാരില്‍ ഒരാളുടെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഈജിപ്റ്റ്, ദക്ഷിണാഫ്രിക്ക സ്വദേശികളാണ് മരിച്ച പൈലറ്റുമാര്‍.
ദുബായ് അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബെല്‍ 212 ചോപ്പറാണ് പരിശീലന പറക്കലിനിടെ ഉമ്മല്ഖോയിന് തീരത്തിന് സമീപം തകര്‍ന്നത്. ഈമാസം 7നായിരുന്നു സംഭവം. ഹെലികോപ്റ്റര്‍ തകര്‍ന്നെന്ന വിവരം ലഭിച്ച ഉടന്‍ രക്ഷപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും തെരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. തെരച്ചിലില്‍ ആദ്യം ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും പൈലറ്റുമാരെകുറിച്ച് വിവരം ലഭിച്ചിരുന്നില്ല.
Story Highlights: Two pilots killed in Helicopter accident in Dubai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here