Advertisement

രാജ്യത്താദ്യമായി ട്രാൻസിറ്റ് കാർഡ് അവതരിപ്പിച്ച് SBI; എന്താണ് ഇത് ? ഉപയോഗങ്ങൾ എന്തെല്ലാം ?

September 10, 2023
Google News 2 minutes Read
what is sbi transit card

ഇന്ത്യയുടെ ആദ്യ ട്രാൻസിറ്റ് കാർഡ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2023 ഫിൻടെക്ക് ഫെസ്റ്റിലാണ് എസ്ബിഐ കാർഡ് അവതരിപ്പിച്ചത്. വൺ നേഷൻ വൺ കാർഡ് എന്ന ദേശീയ വീക്ഷണത്തിന്റെ ഭാഗമായാണ് നടപടി. ( what is sbi transit card )

‘പണമിടപാടുകളും, ദൈനംദിന ജീവിതവും എളുപ്പത്തിലാക്കാൻ അഹോരാത്രം പ്രവർത്തിക്കുകയെന്നതാണ് എസ്ബിഐയുടെ ലക്ഷ്യം. ഉപഭോക്താക്കളുടെ യാത്രകൾ മാറ്റിമറിക്കുന്ന വിപ്ലവകരമായ മാറ്റമാണ് എസ്ബിഐ ട്രാൻസിറ്റ് കാർഡുകൾ കൊണ്ടുവരുന്നത്’- എസ്ബിഐ ചെയർമാൻ ദിനേഷ് കുമാർ ഖാര അറിയിച്ചു. തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതം മാത്രമല്ല, രാജ്യത്തിന്റെ പുരോഗതിക്കും ഇത് വഴിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എന്താണ് ട്രാൻസിറ്റ് കാർഡ് ?

റുപ്പേ നാഷ്ണൽ കോമൺ മൊബിളിറ്റി പ്രീപെയ്ഡ് കാർഡാണ് ഇത്. ഈ കാർഡ് കൈയിലുള്ളവർക്ക് രാജ്യത്തെവിടേയും മെട്രോ, ബസ്, ജലഗതാഗതം, പാർക്കിംഗ് എന്നിവയ്ക്കായി വരി നിന്ന് ടിക്കറ്റെടുത്ത് സമയം കളയേണ്ട. നേരെ സ്‌കാനറിലൂടെ ടിക്കറ്റിന് പകരം സ്‌കാൻ ചെയ്ത് ഉപയോഗിക്കാം. ചില ഓൺലൈൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും എസ്ബിഐയുടെ ട്രാൻസിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാട് നടത്താം.

Read Also: വെറും 400 ദിവസം കാലാവധി; തിരികെ ലഭിക്കുക മികച്ച റിട്ടേൺ; SBI പദ്ധതിയെ കുറിച്ച് അറിയാം

ഉപയോഗം

പല സംസ്ഥാനങ്ങളിലും മെട്രോ ഉപയോക്താക്കൾക്കായി ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ കാർഡുകളുണ്ട്. ചിലയിടങ്ങളിൽ ബസിലും യാത്ര ചെയ്യാൻ കാർഡുകളുണ്ട്. എന്നാൽ മെട്രോ കാർഡുകൾ പലപ്പോഴും വേറെ ഒരിടത്തും എടുക്കില്ല. എസ്ബിഐ ട്രാൻസിറ്റ് കാർഡ് വരുന്നതോടെ റെയിൽ, റോഡ്, ജലഗതാഗതം, മെട്രോ എന്നിവയ്ക്കും എസ്ബിഐ കാർഡ് ഉപയോഗിക്കാം. ഓരോന്നിനും പ്രത്യേകം കാർഡ് വാങ്ങി പണം നഷ്ടമാകില്ല.

എവിടെ നിന്ന് സ്വന്തമാക്കാം ?

രാജ്യത്തെ വിവിധ എസ്ബിഐ ബ്രാഞ്ച് വഴി ട്രാൻസിറ്റ് കാർഡ് സ്വന്തമാക്കാം.

Story Highlights: what is sbi transit card

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here