‘സോളാര്‍ വിഷയത്തിലെ അടിയന്തര പ്രമേയം ബൂമറാങായി തിരിച്ചടിച്ചു’; പ്രതിപക്ഷത്തിനെതിരെ എം ബി രാജേഷ്

സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷം ഇന്ന് സഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയം ബൂമറാങായി തിരിച്ചടിച്ചെന്ന് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രി പറഞ്ഞിട്ടും പ്രതിപക്ഷം അന്വേഷണ ആവശ്യം ഉന്നയിക്കാന്‍ തയാറായില്ലെന്ന് എം ബി രാജേഷ് ആരോപിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് അനാവരണം ചെയ്യാന്‍ പ്രതിപക്ഷം അവസരം ഒരുക്കുകയായിരുന്നു. പ്രമേയം പ്രസ് ചെയ്യുന്നതിലും യുഡിഎഫില്‍ അങ്കലാപ്പുണ്ടായി. ഭരണപക്ഷം വേട്ടയാടുന്നുവെന്ന ആരോപണം കുഴിച്ചുമൂടി. പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് വ്യക്തമായി. ഗ്രൂപ്പ് വഴക്കിന്റെ പുതിയ അധ്യായം ഇന്ന് തുറന്നു. സോളാര്‍ സംബന്ധിച്ച അടിയന്തരപ്രമേയം ഇന്ന് അവതരിപ്പിച്ചത് വിചിത്രമെന്നും എം ബി രാജേഷ് പറഞ്ഞു. (MB Rajesh slams opposition on solar case discussion at assembly)
സോളാര്‍ പീഡനത്തിലെ അതിജീവിതയെക്കാണാന്‍ ദല്ലാള്‍ നന്ദകുമാറിനെ ഇടനിലക്കാലനാക്കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി ഇന്ന് സഭയില്‍ പൂര്‍ണമായും നിഷേധിച്ചിരുന്നു. സോളാര്‍ കേസില്‍ രാഷ്ട്രീയ താത്പര്യത്തോടെ ഇടപെട്ടിട്ടില്ല. പരാതിക്കാരിയില്‍ നിന്ന് നേരിട്ട് പരാതി എഴുതി വാങ്ങിച്ചിട്ടില്ലെന്നും കിട്ടിയ പരാതിയില്‍ നിയമനടപടി സ്വീകരിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
Read Also: നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!
ദല്ലാള്‍ നന്ദകുമാറിനെ പ്രതിപക്ഷത്തിനാണ് കൂടുതല്‍ പരിചയമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ദല്ലാള്‍ മറ്റ് പലയിടത്തും പോകുന്നുണ്ടാകും. പക്ഷേ ദല്ലാളിന് തന്റെയടുത്ത് വരാന്‍ കഴിയില്ല. ദല്ലാളിനെ മുറിയില്‍ നിന്ന് ഇറക്കിവിട്ടയാളാണ് ഞാന്‍. സതീശനല്ല വിജയനെന്നും മുഖ്യമന്ത്രി ആഞ്ഞടിക്കുകയായിരുന്നു.
Story Highlights: MB Rajesh slams opposition on solar case discussion at assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here