Advertisement

കേരളത്തിന് രണ്ടാം വന്ദേഭാരത് ഉടന്‍ എത്തുമെന്ന് എം കെ രാഘവന്‍ എംപി; മംഗലാപുരം മുതല്‍ തലസ്ഥാനനഗരി വരെ സര്‍വീസ്

September 12, 2023
Google News 2 minutes Read
MK Raghavan MP says second Vande Bharat will come to Kerala soon

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ഉടന്‍ എത്തുമെന്ന് എം കെ രാഘവന്‍ എംപി. മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയാകും സര്‍വീസ് എന്നും എം കെ രാഘവന്‍ പറഞ്ഞു. ദക്ഷിണ റെയില്‍വേയില്‍ നിന്നും ഉറപ്പ് ലഭിച്ചു. കേരളത്തിന് പുതിയ പാസഞ്ചര്‍ ട്രെയിന്‍ അനുവദിക്കാനും നിവേദനം നല്‍കി.

മംഗലാപുരം – തിരുവനന്തപുരം, മംഗലാപുരം ഗോവ റൂട്ടുകളും രണ്ടാം വന്ദേഭാരതിന്റെ പരിഗണയില്‍ ഉണ്ട്. ദക്ഷിണ റെയില്‍വേയിലെ റൂട്ടുകള്‍ തീരുമാനിക്കുന്ന സമിതിയാണ് അന്തിമതീരുമാനം എടുക്കുക. നിലവിലെ ചാരവും നീലയും നിറമുള്ള ട്രെയിനുകള്‍ക്ക് പകരം കാവിയും ചാരവും നിറമുള്ള ട്രെയിനുകളാണ് പുതുതായി അനുവദിച്ചിട്ടുള്ളത്. നിലവിലെ വന്ദേഭാരതില്‍ നിന്നും 25 മാറ്റങ്ങള്‍ പുതിയ ട്രെയിനില്‍ ഉണ്ട്.

കഴിഞ്ഞ ഏപ്രില്‍ 14നാണ് കേരളത്തില്‍ ആദ്യമായി വന്ദേഭാരത് എക്‌സ്പ്രസ് എത്തിയത്. 16 കോച്ചുകളുള്ള ട്രെയിന്‍ ആയിരുന്നു ഇത്. 24ന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഒന്നാം വന്ദേഭാരതിന് അനുവദിച്ചിട്ടുള്ള സ്‌റ്റോപ്പുകള്‍.

Story Highlights: MK Raghavan MP says second Vande Bharat will come to Kerala soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here