Advertisement

ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയില്‍ പരിശോധന; മൂന്ന് ഷട്ടറുകള്‍ തുറന്നു

September 12, 2023
2 minutes Read
Police investigate security breach in Idukki Dam

ഇടുക്കി ഡാമിന്റെ ഷട്ടറില്‍ ദ്രാവകം ഒഴിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി ഡാമില്‍ സുരക്ഷാ പരിശോധന നടത്തുന്നു. ഷട്ടറുകള്‍ തുറന്നാണ് അധികൃതര്‍ പരിശോധന നടത്തുന്നത്. നിലവില്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന.

ജൂലൈ 22 നാണ് ഡാമിന്റെ അതീവസുരക്ഷാമേഖലയില്‍ സുരക്ഷാ വീഴ്ച സംഭവിച്ചത്. പാലക്കാട് ഒറ്റപ്പാലം സ്വദേശി ഡാമില്‍ പ്രവേശിച്ച് ഹൈമസ്റ്റ് ലൈറ്റിന് ചുവട്ടില്‍ താഴിട്ടു പൂട്ടുകയും ഷട്ടര്‍ റോപില്‍ ദ്രാവകം ഒഴിച്ചതായും കണ്ടെത്തിയിരുന്നു. വിദേശത്തുള്ള ഒറ്റപ്പാലം സ്വദേശിക്കായി പൊലീസ് ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.

പ്രതി വിദേശത്തേക്ക് കടന്നതിനെ തുടര്‍ന്നാണ് ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിക്കൊണ്ടുള്ള പൊലീസ് നടപടി. നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ ഇടുക്കി എസ് പി ലുക്ക് ഔട്ട് നോട്ടീസിറക്കും. ഒറ്റപ്പാലത്തു നിന്നും ഇയാളുടെ കുടുംബ പശ്ചാത്തലമുള്‍പ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Read Also: കോഴിക്കോട് മാസ്‌ക് നിർബന്ധമല്ല, ജാഗ്രതയുടെ ഭാഗമായി മാസ്‌ക് ധരിക്കാം; പി എ മുഹമ്മദ് റിയാസ്

സെപ്റ്റംബര്‍ നാലിനാണ് സംഭവം കെഎസ്ഇബിയുടെ ശ്രദ്ധയില്‍ പെടുന്നത്. ഇയാളോടൊപ്പം ഇടുക്കി അണക്കെട്ടിനു സമീപമെത്തിയ തിരൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ജൂലൈ 22 നാണ് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഇടുക്കി ഡാമില്‍ കയറി ഹൈമാസ് ലൈറ്റുകള്‍ക്ക് ചുവട്ടില്‍ താഴിട്ടു പൂട്ടിയത്.

Story Highlights: Police investigate security breach in Idukki Dam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top