Advertisement

‘കേരളത്തില്‍ ഒരു ധൂര്‍ത്തും നടക്കുന്നില്ല’; നിയമസഭയില്‍ കെ എന്‍ ബാലഗോപാല്‍; കേന്ദ്രത്തിനെതിരെയും വിമര്‍ശനം

September 13, 2023
Google News 2 minutes Read
No financial crisis in Kerala says KN Balagopal

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ആരോപണങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിച്ചതായി അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ധനമന്ത്രി മറുപടി പറഞ്ഞു.

സാമ്പത്തിക മേഖലയില്‍ ശ്വാസംമുട്ടല്‍ അനുഭവിക്കുകയാണ്. ഇന്ധന സെസ് ഏര്‍പ്പെടുത്തിയതോടെ ഡീസല്‍ വില്‍പ്പന കുറഞ്ഞെന്ന് ധനമന്ത്രി പറഞ്ഞു. നികുതി വെട്ടിച്ച് ഡീസല്‍ വില്‍പ്പന നടക്കുന്നു. കടബാധ്യതയും കമ്മിയും കുറഞ്ഞു. കേന്ദ്രനയം മൂലം ഉണ്ടാകുന്ന വായ്പ എടുക്കാന്‍ അനുവദിക്കുന്നില്ല. കേന്ദ്രം കേരളത്തിന് നല്‍കുന്നത് ഏറ്റവും കുറഞ്ഞ നികുതിയാണ്. കേരളത്തിന് ന്യായമായ വിഹിതം കേന്ദ്രത്തില്‍ നിന്ന് കിട്ടുന്നില്ലെന്നും ധനമന്ത്രി വിമര്‍ശിച്ചു. ജിഎസ്ടി വരുമാനം കൂട്ടാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് റോജി എം ജോണ്‍ എംഎല്‍എ കുറ്റപ്പെടുത്തി.

Read Also: നാല് മാസം പ്രായമുള്ള കുഞ്ഞിന് ഹൃദയവാൽവ് ദാനം ചെയ്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകൻ അർജുൻ യാത്രയായി

ജനങ്ങളുടെ മുന്നില്‍ യുഡിഎഫിന്റെ 18 എം.പിമാരും എക്‌സ് പോസ്ഡ് ആയിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തില്‍ ഒരു ധൂര്‍ത്തും നടക്കുന്നില്ല. കേരളത്തിന് ന്യായമായി കിട്ടേണ്ട വിഹിതം കിട്ടാത്തതാണ് പ്രശ്‌നം. കേരളത്തിന്റെ താല്‍പര്യത്തിനായി നില്‍ക്കണം. സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യപ്രതി കേന്ദ്രമാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തിയ ഒരു വിഷയത്തിനും ധനമന്ത്രി മറുപടി പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. പ്രതിഷേധിച്ച പ്രതിപക്ഷം ഇറങ്ങിപ്പോയി.

Story Highlights: No financial crisis in Kerala says KN Balagopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here