Advertisement

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം; അടിയന്തര പ്രമേയ നോട്ടീസ് നല്‍കും

September 13, 2023
Google News 3 minutes Read
Kerala assembly

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് ആരോപിച്ച് അടിയന്തര പ്രമേയ നോട്ടീസ് നല്‍കാനായിരിക്കും പ്രതിപക്ഷത്തിന്റെ നീക്കം. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി ബില്‍, സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം നിയന്ത്രിക്കല്‍ ബില്‍ എന്നിവയും ഇന്ന് സഭയില്‍ വരുമെന്നാണ് വിവരം. (Opposition to raise state’s financial crisis in Kerala assembly)

സര്‍ക്കാരിനെതിരായ ഉയര്‍ന്ന മാസപ്പടി,എ ഐ ക്യാമറ, കെ- ഫോണ്‍ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളും കഴിഞ്ഞ ദിവസം സഭയില്‍ എത്തിയിരുന്നു. ആലുവയില്‍ കുട്ടികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളും ചോദ്യമായി സഭയില്‍ എത്തിയിരുന്നു. വളരെ ചൂടേറിയ വാദപ്രതിവാദങ്ങളാണ് സോളാര്‍ ലൈംഗിക പീഡന ആരോപണ വിഷയത്തില്‍ ഉള്‍പ്പെടെ സഭയില്‍ നടന്നത്. ആകെ നാലുദിവസമാണ് സഭ സമ്മേളിക്കുക.

Read Also: നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!

മാസപ്പടി വിവാദത്തില്‍ ആദ്യമായി മുഖ്യമന്ത്രി മറുപടി പറഞ്ഞെന്ന പ്രത്യേകതയും ഈ ദിവസങ്ങൡ ചേര്‍ന്ന സമ്മേളനത്തിനുണ്ട്. മാസപ്പടി എന്ന് പേരിട്ടുള്ള പ്രചാരണം പ്രത്യേക മനോനിലയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു. മകള്‍ നടത്തിയത് സംരംഭക എന്ന നിലയിലുള്ള ഇടപാടുകളാണ്. നികുതി റിട്ടേണ്‍ തുക എങ്ങനെ കള്ളപ്പണമാകുമെന്ന് ചോദിച്ച മുഖ്യമന്ത്രി നടന്നതെല്ലാം നിയമപരമായ ഇടപാടുകളായിരുന്നെന്നും വിശദീകരിക്കുകയായിരുന്നു.

Story Highlights: Opposition to raise state’s financial crisis in Kerala assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here