പുതുപ്പള്ളിയിൽ പുതിയ ബസ് സ്റ്റാന്റ് വരാൻ ജയിക്കിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞത് ഈ ചെങ്ങാതിയല്ലേ..ഒത്തില്ല , ഒത്തില്ല..; രാഹുല്‍ മാങ്കൂട്ടത്തില്‍

സംസ്ഥാന ഗതാഗത വകുപ്പിനെതിരെ വിമർശനവുമായി സിപിഐഎം നേതാവും നടനുമായ എം.മുകേഷ് എംഎൽഎ രംഗത്തെത്തിയിരുന്നു. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് അപകടാവസ്ഥയിലാണെന്നും അത് ശരിയാക്കാൻ ഫണ്ട് അനുവദിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നുമാണ് മുകേഷ് പറഞ്ഞത്. എന്നാൽ മുകേഷ് എംഎൽഎക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.(Rahul Mamkottathil against mukesh mla)
Read Also: നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!
കെഎസ്ആർടിസി ബസ്സ് സ്റ്റാന്റ് അപകടാവസ്ഥയിൽ ആയിട്ടും നന്നാക്കുന്നില്ല എന്ന് ആരോപിച്ച് ഗതാഗത മന്ത്രിക്കെതിരെ മുകേഷ് എംഎൽഎ. ഈ ചെങ്ങാതിയല്ലേ പുതുപ്പള്ളിയിൽ പുതിയ ബസ് സ്റ്റാന്റ് വരാൻ ജയിക്കിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് വോട്ട് ചോദിച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കിൽ കുറിക്കുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കിൽ കുറിച്ചത്
KSRTC ബസ്സ് സ്റ്റാന്റ് അപകടാവസ്ഥയിൽ ആയിട്ടും നന്നാക്കുന്നില്ല എന്ന് ആരോപിച്ച് ഗതാഗത മന്ത്രിക്കെതിരെ മുകേഷ് MLA ….
ഈ ചെങ്ങാതിയല്ലേ പുതുപ്പള്ളിയിൽ പുതിയ ബസ് സ്റ്റാന്റ് വരാൻ ജയിക്കിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് പോട്ട് ചോദിച്ചത് ….
ഒത്തില്ല , ഒത്തില്ല ….
ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു മുകേഷിന്റെ പരാമർശം. ഇപ്പോഴത്തെ ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെയും മുൻ മന്ത്രി എ.കെ.ശശീന്ദ്രനെതിരെയും വിമർശനം ഉന്നയിച്ചു. ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരെ നേരിട്ട് കണ്ട് കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുകേഷ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്
പറയാതെ വയ്യ… 🙏🙏
കൊല്ലം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന് മനസ്സിലാക്കിയതിനു ശേഷം ഒരു എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെടുകയും. ആദ്യം എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാം എന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകുകയും ചെയ്യുകയുണ്ടായി.
നിരവധി പ്രാവശ്യം നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുകയും വിഷയങ്ങൾ അവതരിപ്പിച്ച് ആയതിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്……
കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല… യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നിൽക്കാൻ കഴിയുന്ന മിനിമം സൗകര്യമാണ്.
അത് നൽകാൻ മാനേജ്മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും..
Story Highlights: Rahul Mamkottathil against mukesh mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here