Advertisement

ചിമ്പു, ധനുഷ്, വിശാൽ, അഥർവ എന്നീ താരങ്ങൾക്ക് വിലക്ക്: നടപടിയുമായി തമിഴ് നിർമാതാക്കളുടെ സംഘടന

September 14, 2023
Google News 3 minutes Read

നാല് യുവനടന്മാർക്കെതിരെ കടുത്ത നടപടിയുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ചിമ്പു, ധനുഷ്, വിശാൽ, അഥർവ എന്നീ നാല് താരങ്ങൾക്കെതിരെയാണ് റെഡ് കാർഡ് പുറത്തിറക്കിയത്. ഫലത്തിൽ തമിഴ് സിനിമയിൽനിന്നുള്ള വിലക്കു തന്നെയാകുമിത്. മോശം പെരുമാറ്റം, നിർമാതാക്കളുമായി സഹകരിക്കുന്നില്ല ഉൾപ്പെടെയുള്ള കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.(tamil producers issues red card to dhanush simbu vishal)

നേരത്തെ ഏറ്റെടുത്ത സിനിമയ്ക്കായി നിർമാതാവുമായി സഹകരിക്കാതിരിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നാണു ധനുഷിനെതിരായ നടപടിക്കു കാരണമായി പറയുന്നത്. ടി.എഫ്.പി.സി പ്രസിഡന്റായിരുന്ന കാലത്തെ സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വിശാലിനെതിരെ നടപടി.

Read Also: നിപ: ലക്ഷണങ്ങളും പ്രതിരോധവും അറിയാം…

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് സിനിമാമേഖലയിലെ നിർമാതാക്കൾക്കൊപ്പം റെഡ് കാർഡ് ലഭിച്ച നടന്മാർക്ക് ജോലി ചെയ്യാനാകില്ല. ഇന്നലെ നടന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന്റേതാണ്(ടി.എഫ്.പി.സി) തീരുമാനം. നിർമാതാക്കളുടെ പരാതികളിൽ ചിമ്പുവിനും സൂര്യയ്ക്കും അഥർവയ്ക്കും യോഗി ബാബുവിനും ടി.എഫ്.പി.സി കഴിഞ്ഞ ജൂണിൽ പരാതി നൽകിയിരുന്നു. ഇതിൽ കാര്യമായ നടപടിയുണ്ടാകാത്തതിനെ തുടർന്നാണു നടപടി.

Story Highlights: tamil producers issues red card to dhanush simbu vishal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here