സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. രണ്ടുദിവസമായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ തുടരുന്നു. ഗ്രാമിന് 5,450 രൂപയിലും പവന് 43,600 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് നാല് ദിവസം ഒരേ വില തുടർന്ന ശേഷം ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. ഒരാഴ്ചയായി സ്വർണവില വർധിക്കാത്തത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്.
സെപ്റ്റംബർ നാലിന് രേഖപ്പെടുത്തിയ പവന് 44,240 രൂപയാണ് മാസത്തിലെ ഏറ്റവും ഉയർന്ന വില. സെപ്റ്റംബർ 7 ന് 43,000 രൂപയിലേക്ക് ഇടിഞ്ഞ സ്വർണം തൊട്ടടുത്ത ദിവസം 44,000 ത്തിലേക്ക് തിരിച്ചെത്തിയെങ്കിലും പിന്നീട് വീണ്ടും 43,000 രൂപയിലേക്ക് ഇടിഞ്ഞു. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണ വില 43,000 രൂപ നിലവാരത്തിൽ വ്യാപാരം നടക്കുന്നത്.
അതേസമയം വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 77 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
Story Highlights: Todays Gold Rate in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here