‘സാംസ്കാരിക രംഗത്തിന്റെ നേർചിത്രം: ചിലർ പരസ്യമായി പ്രകടിപ്പിക്കുന്നു, ചിലർ മാനസികമായി പ്രകടിപ്പിക്കുന്നു’; പരിഹാസവുമായി ഡോ ബിജു

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ആദരവ് പ്രകടിപ്പിച്ച് എഴുന്നേറ്റു നിന്ന നടൻ ഭീമൻ രഘുവിനെ പരിഹസിച്ച് പരിഹസിച്ച് സംവിധായകൻ ഡോ. ബിജു. കൂടാതെ മുഖ്യമന്ത്രിയെയും സർക്കാരിനെയും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരോക്ഷമായി വിമർശിക്കുന്നു.(Dr Bijus Response on Bheeman Raghu act at state award)
‘‘എപിക് ..കേരളത്തിലെ സാംസ്കാരിക രംഗത്തിന്റെ നേർചിത്രം ..ചിലർ പരസ്യമായി പ്രകടിപ്പിക്കുന്നു . ചിലർ മാനസികമായി പ്രകടിപ്പിക്കുന്നു ..അത്രയേ ഉള്ളൂ വ്യത്യാസം.’’ കേരളത്തിലെ സാംസ്കാരിക രംഗത്തിന്റെ നേർചിത്രമാണ് ഈ കാണുന്നതെന്ന് ചടങ്ങിൽ നിന്നുള്ള ഭീമൻ രഘുവിന്റെ ചിത്രം പങ്കുവച്ച് ബിജു കുറിച്ചു.
Read Also: ഇംഗ്ലീഷ് അദ്ധ്യാപിക, ഇപ്പോൾ തെരുവിൽ ഭിക്ഷാടനം; ഇംഗ്ലീഷ് ക്ലാസ് എടുക്കാൻ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് നൽകി യുവാവ്
സംസ്ഥാന ചലചിത്ര പുരസ്കാര ചടങ്ങിലാണ് മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് ഭീമൻ രഘു ആദരവ് പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയെ വളരെയധികം ബഹുമാനത്തോടെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ മറ്റേത് പരിപാടികളിലാണെങ്കിലും ഞാൻ എഴുന്നേറ്റുനിന്നാണ് പ്രസംഗം കേൾക്കുക. കാരണം ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു.
പിണറായി വിജയൻ പ്രസംഗിച്ച 15 മിനിറ്റും ഭാവ ഭേദങ്ങളില്ലാതെ ഒറ്റനില്‍പ്പായിരുന്നു. ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നതെന്നും അച്ഛന്‍റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നതെന്നും ഭീമന്‍ രഘു പറഞ്ഞു. നല്ലൊരു അച്ഛൻ, നല്ലൊരു മുഖ്യമന്ത്രി, നല്ലൊരു കുടുംബനാഥൻ. എന്റെ അച്ഛന്റെ രീതിയുമൊക്കെയായി നല്ല താരതമ്യമുണ്ടെന്ന് ചില സമയത്ത് തോന്നാറുണ്ടെന്നും ഭീമൻ രഘു പറഞ്ഞു.
Story Highlights: Dr Bijus Response on Bheeman Raghu act at state award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here